നേരേകടവിലെ ജങ്കാർജെട്ടി നേരെയാക്കണം
Mail This Article
×
വൈക്കം ∙ അപകട ഭീഷണി നേരിടുന്ന നേരേകടവിലെ ജങ്കാർ ജെട്ടി അറ്റകുറ്റപ്പണി നടത്തി യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പു വരുത്താൻ അടിയന്തര നടപടി സ്വീകരിക്കണമെന്നു കോൺഗ്രസ് വാർഡ് കമ്മിറ്റി ആവശ്യപ്പെട്ടു. ജെട്ടിയുടെ അടിഭാഗത്തു സ്ഥാപിച്ചിട്ടുള്ള തെങ്ങിൻ കുറ്റികളും ഇരുമ്പ് പൈപ്പും കാലപ്പഴക്കത്താൽ ജീർണിച്ചു നിലം പതിക്കാവുന്ന അവസ്ഥയിലാണ്. കൂടാതെ ജെട്ടിയുടെ സംരക്ഷണ ഭിത്തിയും അപകട ഭീഷണി നേരിടുന്നതായി ഇവർ ആരോപിച്ചു.
വിദ്യാർഥികൾ ഉൾപ്പെടെ നൂറുകണക്കിനു യാത്രക്കാർ ഉപയോഗിക്കുന്ന കടത്താണിത്. പ്രസിഡന്റ് ആർ.ഭാസ്കരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ എം.അശോകൻ, വി.എസ്.സന്തോഷ്, എൻ.സി.സുകുമാരൻ, സി.ഉത്തമൻ, സന്തോഷ് കുണ്ട്യന്തറ, പുഷ്കരൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.