നഴ്സിങ് കോളജ് കലാമേള: കോട്ടയം ചാംപ്യൻമാർ
Mail This Article
കോട്ടയം ∙ സ്റ്റുഡന്റ് നഴ്സസ് അസോസിയേഷൻ കേരള സ്റ്റേറ്റ് ബ്രാഞ്ച് ഈസ്റ്റ് സോൺ കലാമേളയിൽ 'സവോത്സവ് 2023' ഗവ.നഴ്സിങ് കോളജ് കോട്ടയം ഓവറോൾ ചാംപ്യൻഷിപ് നേടി. അസീസി കോളജ് ഓഫ് നഴ്സിങ്ങിനാണ് രണ്ടാം സ്ഥാനം. മിസ് എസ്എൻഎ ആയി അസീസി കോളജ് ഓഫ് നഴ്സിങ്ങിലെ പി.മരിയയും റണ്ണർ അപ്പായി മാർ സ്ലീവാ കോളജ് ഓഫ് നഴ്സിങ്ങിലെ അലീൻ എലിസബത്ത് കുര്യാക്കോസിനെയും മിസ്റ്റർ എസ്എൻഎ ആയി വേളാങ്കണ്ണി മാതാ കോളജ് ഓഫ് നഴ്സിങ്ങിലെ ജെറിൻ കോര മത്തായിയെയും, റണ്ണർ അപ്പ് ആയി മാർ സ്ലീവാ കോളജ് ഓഫ് നഴ്സിങ്ങിലെ ആകാശ് എ. ദിലീപിനെയും തിരഞ്ഞെടുത്തു.
ഹോളി ഫാമിലി സ്കൂൾ ഓഫ് നഴ്സിങ്ങിലെ അർലിൻ ഫിലിപ്പാണ് കലാതിലകം. ചിത്ര പ്രതിഭയായി ഐഎൻഇ എസ്എംഇ ഗാന്ധിനഗറിലെ കെ.ജെ.നന്ദന അർഹയായി. സംവിധായകൻ ജോഷി മാത്യു കലാമേള ഉദ്ഘാടനം ചെയ്തു. എസ്എൻഎ ഈസ്റ്റ് സോൺ പ്രോഗ്രാം ചെയർപഴ്സൻ അപർണ രാജൻ അധ്യക്ഷത വഹിച്ചു. എം.എസ്.ദീപ, അപർണ രാജൻ, മരിയ അനിൽ, അഭിരാമി, ആൽബിയ, റിയാ മോൾ ടോമി, നേഹ മരിയ മാത്യു, അതിഥി നീതു ബോബൻ എന്നിവർ പ്രസംഗിച്ചു.