ADVERTISEMENT

പുതുപ്പള്ളി ∙സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറ ചങ്ങനാശേരി അതിരൂപതാ ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം സന്ദർശിച്ചു പ്രാർഥന നടത്തി. വിദേശത്തായിരുന്നു മാ‍ർ പെരുന്തോട്ടം. ക്രൈസ്തവ മൂല്യങ്ങളിൽ അടിയുറച്ചു നിന്ന സമുന്നതനായ നേതാവാണ് ഉമ്മൻ ചാണ്ടിയെന്നും പൊതുപ്രവർത്തനരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അനുകരണീയനായ ശ്രേഷ്ഠ ഗുരുവായിരുന്നു അദ്ദേഹമെന്നും മാ‍ർ പെരുന്തോട്ടം അനുസ്മരിച്ചു. ഉമ്മൻ ചാണ്ടിയുടെ വീട്ടിലെത്തി അദ്ദേഹത്തിന്റെ ഭാര്യയെയും മക്കളെയും അനുശോചനം അറിയിച്ചു.

വികാരി ജനറൽമാരായ ഫാ.ജോസഫ് വാണിയപ്പുരയ്ക്കൽ, ഫാ.ഡോ.വർഗീസ് താനമാവുങ്കൽ, ചാൻസലർ ഫാ.ഡോ.ഐസക് ആലഞ്ചേരി, വൈദിക സമിതി സെക്രട്ടറി ഫാ.ഡോ.തോമസ് കറുകക്കളം, കോട്ടയം ലൂർദ് ഫൊറോന വികാരി ഫാ.ഡോ. ഫിലിപ് നെൽപുരപ്പറമ്പിൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ.ഡൊമിനിക് ജോസഫ്, പിആർഒ ജോജി ചിറയിൽ, വിവിധ വകുപ്പ് മേധാവികൾ എന്നിവരും ഒപ്പം ഉണ്ടായിരുന്നു.

പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്ത പ്രാർഥന നടത്തുന്നു. സഭാ വക്താവ് ഫാ.സിജോ പന്തപ്പള്ളിൽ, തിരുവനന്തപുരം– കേരള ഭദ്രാസന സഹായമെത്രാൻ മാത്യൂസ് മാർ സിൽവാനിയോസ്, ചാണ്ടി ഉമ്മൻ, ചെന്നൈ ഭദ്രാസനാധിപൻ ‍ഡോ. സാമുവൽ മാർ തെയോഫിലോസ്, മറിയം ഉമ്മൻ തുടങ്ങിയവർ സമീപം.
പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്ത പ്രാർഥന നടത്തുന്നു. സഭാ വക്താവ് ഫാ.സിജോ പന്തപ്പള്ളിൽ, തിരുവനന്തപുരം– കേരള ഭദ്രാസന സഹായമെത്രാൻ മാത്യൂസ് മാർ സിൽവാനിയോസ്, ചാണ്ടി ഉമ്മൻ, ചെന്നൈ ഭദ്രാസനാധിപൻ ‍ഡോ. സാമുവൽ മാർ തെയോഫിലോസ്, മറിയം ഉമ്മൻ തുടങ്ങിയവർ സമീപം.

മാർ അത്തനേഷ്യസ് യോഹാൻ സന്ദർശിച്ചു

പുതുപ്പള്ളി ∙ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്ത സന്ദർശിച്ചു പ്രാർഥന നടത്തി. ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ, മക്കളായ ചാണ്ടി ഉമ്മൻ, മറിയം ഉമ്മൻ എന്നിവ‍രെ നേരിൽകണ്ട് അനുശോചനം അറിയിച്ചു.

ചെന്നൈ ഭദ്രാസനാധിപൻ ഡോ. സാമുവൽ മാർ തെയോഫിലോസ്, തിരുവനന്തപുരം കേരള ഭദ്രാസന സഹായമെത്രാൻ മാത്യൂസ് മാർ സിൽവാനിയോസ്, സഭാ വക്താവ് ഫാ.സിജോ പന്തപ്പള്ളിൽ എന്നിവരും മറ്റു വൈദികരും പ്രാർഥനകളിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com