ADVERTISEMENT

കോട്ടയം ∙ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന് ഉപതിരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനുള്ള തുക നൽകിയത് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ വാഹനത്തിനു നേരെ കല്ലെറിഞ്ഞ മുൻ സിപിഎം പ്രവർത്തകൻ സി.ഒ.ടി.നസീറിന്റെ മാതാവ് സി.ഒ.ടി.ആമിന ബീവി. ആരോഗ്യകാരണങ്ങളാൽ നേരിട്ട് എത്താൻ സാധിക്കാതിരുന്ന ആമിന ബീവി ഓൺലൈൻ പേയ്മെന്റ് വഴിയാണു തുക നൽകിയത്.

പത്രിക നൽകാൻ പോകും മുൻപു വിഡിയോ കോളിലൂടെ ചാണ്ടി ഉമ്മനുമായി സംസാരിച്ചു. എല്ലാ ആശംസകളും നേരുന്നതായി ആമിന പറഞ്ഞു. 2013 ഒക്ടോബർ 27നു കണ്ണൂരിലാണ്  മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വാഹനത്തിനു നേരെ കല്ലേറുണ്ടായത്. പിന്നീട് സി.ഒ.ടി.നസീർ നേരിട്ടു തന്നെ ഉമ്മൻ ചാണ്ടിയെ കണ്ടിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com