നരസിംഹസ്വാമി ക്ഷേത്രം ഉത്സവത്തിനു കൊടിയേറി
Mail This Article
അയ്മനം ∙ നരസിംഹസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിനു കൊടിയേറി.29ന് ആറാട്ടോടെ സമാപിക്കും. അയ്മനം പൂരം ആഗസ്റ്റ് 27നാണ്. തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ കടിയക്കോൽ ഡോ. ശ്രീകാന്ത് നമ്പൂതിരി കൊടിയേറ്റ് കർമം നിർവഹിച്ചു. തുടർന്നു നടന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി വി. എൻ. വാസവൻ ഉദ്ഘാടനം ചെയ്തു.കൊച്ചിൻ സ്വരധാരയുടെ ഓൾഡ് ഈസ് ഗോൾഡ് ഗാനമേളയും നടന്നു.
ഇന്ന് നടക്കുന്ന രണ്ടാം ഉത്സവത്തിനു ഗൗതം മഹേഷിന്റെ സംഗീതകച്ചേരി,കോടിക്കീഴിൽ വിളക്ക്. നാളെ കോട്ടയം ശ്രീരാഗം മ്യൂസിക്കിന്റെ മധുര ഗീതങ്ങൾ. പൂരം ദിവസമായ 27ന് ഉത്സവ ബലിദർശനം, ചൊവ്വല്ലൂർ മോഹനവാരിയരും സംഘവും നടത്തുന്ന ആൽത്തറ മേളം, കുടമാറ്റം വെടിക്കെട്ട്,വലിയവിളക്ക്, ഹരിപ്പാട് നവദർശനയുടെ നൃത്തനാടകം.
29ന് ആറാട്ടു ദിവസം തിരുവോണം തൊഴീൽ, ആറാട്ട് പഞ്ചാവാദ്യം, ആറാട്ട് എഴുന്നള്ളിപ്പ്, മരുത്തോർവട്ടം ബാബുവിന്റെ നാദസ്വരക്കച്ചേരി,കൊച്ചിൻ കാർണിവലിന്റെ ഗാനമേള, ആറാട്ട് എതിരേൽപ്, കൊടിയിറക്ക് എന്നിവയാണ് പ്രധാന പരിപാടികൾ.മേൽശാന്തി പ്രേംശങ്കർ നമ്പൂതിരി,ഉപദേശകസമിതി പ്രസിഡന്റ് ബിജു മാന്താറ്റിൽ, സെക്രട്ടറി ശിവജി മേനോൻ എന്നിവർ പങ്കെടുത്തു.