ADVERTISEMENT

കോട്ടയം∙ കൊച്ചി രാജകുടുംബ പ്രതിനിധിക്കുള്ള ഉത്രാടക്കിഴി കൈമാറി. രാജകുടുംബാംഗം എൻ.കെ.സൗമ്യവതി തമ്പുരാട്ടി തഹസിൽദാർ കെ.എച്ച്.മുഹമ്മദ് നവാസിൽ നിന്ന് ഏറ്റുവാങ്ങി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, ഡപ്യൂട്ടി തഹസിൽദാർ യു.രാജീവ്, വില്ലേജ് ഓഫിസർ ടോമി കെ.മാത്യു, കൗൺസിലർ എൻ.ജയചന്ദ്രൻ ചീറോത്ത് എന്നിവർ സന്നിഹിതരായി.തൃശൂർ ട്രഷറിയിൽ നിന്നാണു വർഷം തോറും ഉത്രാടക്കിഴി ലഭിക്കുന്നത്. തൃശൂർ കലക്ടറേറ്റിൽ നിന്നുള്ള പ്രതിനിധി തുക കോട്ടയം താലൂക്ക് ഓഫിസിൽ നേരിട്ട് എത്തിക്കുന്നതാണു പതിവ്. 14 രൂപയായിരുന്നു മുൻപ് നൽകിയിരുന്നത്. ഇപ്പോൾ 1,001 രൂപ.

രാജഭരണകാലത്തു തമ്പുരാട്ടിമാർക്ക് ഓണപ്പുടവ നൽകുന്ന പതിവുണ്ടായിരുന്നു. രാജഭരണത്തിനുശേഷം ഇതിനുള്ള തുക സർക്കാരിനു കൈമാറി. തൃശൂർ ജില്ലാ ഭരണകൂടത്തിനാണു വിതരണച്ചുമതല. ഉത്രാടക്കിഴിയുടെ പണം മണിഓർഡറായോ ചെക്കായോ അയയ്ക്കരുതെന്നാണു ചട്ടം. കൊച്ചി രാജവംശത്തിൽപെട്ട ഇളങ്കുന്നപ്പുഴ നടയ്ക്കൽ കോവിലകത്തെ അംഗമാണു സൗമ്യവതി. കിഴക്കുംഭാഗത്തു മനയ്ക്കൽ നാരായണൻ നമ്പൂതിരിപ്പാടിന്റെയും കുഞ്ഞിക്കാവു തമ്പുരാട്ടിയുടെയും മകളായ ഇവർ വയസ്കര രാജ്ഭവനിൽ എ.ആർ.രാജ രാജ വർമയുടെ ഭാര്യയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com