ADVERTISEMENT

ഏറ്റുമാനൂർ ∙ ഭക്ഷണം വൈകിയതിനെച്ചൊല്ലി ഹോട്ടലിൽ സംഘർഷമുണ്ടാക്കിയെന്ന കേ‍സിൽ കോട്ടയം ക്രൈംബ്രാഞ്ച് സിഐക്കെതിരെ പൊലീസ് കേസെടുത്തു.  8നു രാത്രി ഏറ്റുമാനൂരിലെ ഹോട്ടലിലാണു സംഭവം. സിഐ ജി.ഗോപകുമാറിനെതിരെയാണു കേസ്.ഹോട്ടലിലെത്തി ഭക്ഷണം ഓർഡർ ചെയ്ത സിഐയോട് തിരക്കായതിനാൽ താമസമുണ്ടെന്നു ജീവനക്കാർ പറഞ്ഞു. ഇതിൽ ക്ഷുഭിതനായ സിഐ ഹോട്ടലിന്റെ ലൈസൻസും ഹെൽത്ത് കാർഡും ആവശ്യപ്പെട്ട് അടുക്കളയുടെയും ജീവനക്കാരുടെയും ഭക്ഷണം കഴിക്കാൻ എത്തിയവരുടെയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്നു പൊലീസ് പറഞ്ഞു. 

ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന ഭാര്യയും ഭർത്താവും കുഞ്ഞും ഉൾപ്പെടുന്ന കുടുംബം തങ്ങളുടെ വിഡിയോ എടുത്തതു ചോദ്യം ചെയ്തതോടെ സംഘർഷമുണ്ടായെന്നാണു പരാതി. യുവതിയുടെ ഭർത്താവിനെതിരെ സിഐയും പരാതി നൽകിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com