കപ്പക്കൃഷിയിൽ നൂറുമേനി വിളവുമായി ആശ്രമം സ്കൂളിലെ വിദ്യാർഥികൾ
Mail This Article
വൈക്കം ∙ കപ്പക്കൃഷിയിൽ നൂറുമേനി വിളവുമായി ആശ്രമം സ്കൂളിലെ വിദ്യാർഥികൾ. കൃഷിപാഠം പദ്ധതിയിൽ പെടുത്തി തലയാഴം പഞ്ചായത്തിൽ രണ്ട് ഏക്കർ സ്ഥലത്താണ് കൃഷി നടത്തിയത്. സഹപാഠിക്കൊരു സാന്ത്വനം പദ്ധതി കൺവീനർ വൈ.ബിന്ദു വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. സ്കൂളിലെ എസ്പിസി, എൻഎസ്എസ്, സീഡ,് റെഡ് ക്രോസ്, ലിറ്റിൽ കൈറ്റ്‌സ് വിഭാഗങ്ങളുടെ നേതൃത്വത്തിലാണ് കൃഷി നടത്തിയത്. നിരന്തരമായ പരിചരണവും അനുഭവ സമ്പത്തുള്ള കർഷകരുടെ പിന്തുണയും കൃഷിക്ക് നേട്ടമായി.
നാടൻ കൃഷി രീതികൾ കുട്ടികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആശ്രമം സ്കൂളിന്റെ നേതൃത്വത്തിൽ വർഷങ്ങളായി വിവിധ ഇനം കൃഷികൾ ഉൾപ്പെടുത്തി കൃഷിപാഠം പദ്ധതി നടപ്പിലാക്കി വരുന്നത്. പ്രിൻസിപ്പൽമാരായ ഷാജി ടി.കുരുവിള, കെ.എസ്.സിന്ധു, പ്രഥമ അധ്യാപിക പി.ആർ.ബിജി, അധ്യാപകരായ ഇ.പി.ബീന, സി.എസ്.ജിജി, പി.വി.വിദ്യ, ആർ.ജെഫിൻ, ചിത്ര ജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.