മസ്കുലർ ഡിസ്ട്രോഫി ബോധവൽക്കരണ യാത്ര സിഎംഎസിൽ
Mail This Article
കോട്ടയം ∙ മസ്കുലർ ഡിസ്ട്രോഫി എന്ന അവസ്ഥയെക്കുറിച്ചും അത് ബാധിച്ചവരുടെ ജീവിതസാഹചര്യങ്ങളെക്കുറിച്ചും വിദ്യാർഥികളെ ബോധവൽക്കരിക്കാനായി, മസ്കുലർ ഡിസ്ട്രോഫി ബാധിതർക്കു വേണ്ടി പ്രവർത്തിക്കുന്ന മൈൻഡ് ട്രസ്റ്റും അതിന്റെ വൊളന്റിയർ വിഭാഗമായ കൂട്ടും ചേർന്ന് കാസർകോട് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന ബോധവൽക്കരണ യാത്ര കോട്ടയം സിഎംഎസ് കോളജിലും സെന്റ് എഫ്രേംസ് ഹയർ സെക്കൻഡറി സ്കൂളിലും എത്തി.
മൈൻഡ് ട്രസ്റ്റ് ഉപദേശക സമിതി അംഗവും ‘പ്രയാൺ’ പദ്ധതിയുടെ രക്ഷാധികാരിയും ബെംഗളൂരു മോണ്ട് ഫോർട്ട് കോളജിലെ അസി. പ്രഫസറും മാനസികാരോഗ്യ വിദഗ്ധനുമായ ഡോ. അരുൺ സദാശിവൻ മസ്കുലർ ഡിസ്ട്രോഫിയെപ്പറ്റി വിദ്യാർഥികൾക്കു ക്ലാസെടുത്തു. സിഎംഎസ് കോളജിൽ എൻഎസ്എസ് പ്രോഗ്രാം ഓഫിസർ സോണി ജോസഫ്, കൂട്ട് വൊളന്റിയർ ആൻററോസ് എന്നിവർ പ്രസംഗിച്ചു. മൈൻഡ് അംഗങ്ങളായ ആശ, ദിവ്യ, ജോൺ എന്നിവർ അനുഭവങ്ങൾ പങ്കുവച്ചു.