ഉമ്മൻ ചാണ്ടിയുടെ അന്ത്യയാത്ര കെഎസ്ആർടിസി ബസിന്റെ മാതൃക നിർമിച്ച് യുവാക്കൾ
Mail This Article
×
പാമ്പാടി ∙ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അന്ത്യയാത്ര നടന്ന കെഎസ്ആർടിസി ലോ ഫ്ലോർ ബസിന്റെ മാതൃക നിർമിച്ച് യുവാക്കളുടെ കൂട്ടായ്മ. ഇതു പുതുപ്പള്ളി പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ സമർപ്പിക്കാനാണ് തീരുമാനം. തെങ്ങണ ബ്ലൂ ബേഡ് ഗ്രാഫിക്സിലെ ജീവനക്കാരായ ജോണിക്കുട്ടി വർഗീസ്, സുബിൻ വർഗീസ്, വിഷ്ണു വിനോജ്, പവൻ മാത്യു, കിച്ചു വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് ഏഴു ദിവസംകൊണ്ട് ബസിന്റെ മാതൃക നിർമിച്ചത്. ഫോറെക്സ് ഷീറ്റ്, തുണി, സ്റ്റിക്കർ എന്നിവ ഉപയോഗിച്ചു. നാലടി നീളത്തിലും അതിനൊത്ത ഉയരവും വീതിയുമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.