ADVERTISEMENT

എരുമേലി ∙ പഞ്ചായത്ത് കമ്മിറ്റിയിൽ സിപിഐ അംഗം യുഡിഎഫിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയതിനെ തുടർന്ന് എൻജിനീയറിങ് വിഭാഗത്തിൽ താൽക്കാലിക ക്ലാർക്കിനെ നിയമിക്കാനുള്ള ഭരണ സമിതി തീരുമാനത്തിന് അംഗീകാരം. കോൺഗ്രസ് പഞ്ചായത്ത് ഭരണം പിടിച്ചതോടെ പഞ്ചായത്തിലെ എൻജിനീയറിങ് വിഭാഗത്തിൽ എൽഡിഎഫ് നിയമിച്ച താൽക്കാലിക ജീവനക്കാരിയെ പിരിച്ചുവിട്ടിരുന്നു.

തുടർന്ന് സ്ഥിര നിയമനം വൈകിയതോടെ മണ്ഡലം – മകരവിളക്ക് മുന്നൊരുക്കവും പഞ്ചായത്ത് പദ്ധതി നിർവഹണം വേഗത്തിലാക്കുന്നതും ലക്ഷ്യം വച്ച് പുതിയതായി താൽക്കാലിക ജീവനക്കാരിയെ നിയമിക്കാൻ ഭരണസമിതി തീരുമാനിച്ചു. സ്ഥിര നിയമനം നടക്കുന്നതുവരെ സൗജന്യ സേവനം ചെയ്യാൻ താൽപര്യമുള്ളവരെ ക്ഷണിക്കാനാണു തീരുമാനിച്ചത്. എന്നാൽ ഇതിനെതിരെ സിപിഎം നിലപാട് സ്വീകരിച്ചു. തുടർന്നാണ് വിഷയം വോട്ടിന് ഇടാൻ  പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചത്. 

വോട്ടെടുപ്പിൽ സിപിഐ ലോക്കൽ സെക്രട്ടറിയും പഞ്ചായത്തംഗവുമായ അനിശ്രീ സാബു കോൺഗ്രസ് ഭരണ സമിതിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയതോടെ ഭരണ സമിതിയുടെ തീരുമാനത്തിന് അനുകൂലമായി 12 വോട്ടുകളും പ്രതിപക്ഷത്തിന്റെ തീരുമാനത്തിന് അനുകൂലമായി 9 വോട്ടുകളും ലഭിച്ചു.

ഇതോടെ ഭരണ സമിതിയുടെ തീരുമാനത്തിന് അംഗീകാരമായി. 23 അംഗ പഞ്ചായത്ത് കമ്മിറ്റിയിൽ കോൺഗ്രസിന് 11 അംഗങ്ങളും സ്വതന്ത്ര അംഗത്തിന്റെ പിന്തുണയും ഉണ്ട്. എൽഡിഎഫിന് 11 അംഗങ്ങൾ (സിപിഎം–10, സിപിഐ–1) ആണുള്ളത്. എന്നാൽ കോൺഗ്രസ് അംഗം രാജപ്പൻ നായർ കമ്മിറ്റിയിൽ പങ്കെടുത്തിരുന്നില്ല. അജൻഡ ചർച്ച ചെയ്ത് വോട്ടിനിട്ട സമയത്ത് സിപിഎം അംഗം വി.ഐ.അജി കമ്മിറ്റിയിൽ.

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com