ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കിന്റെ ആക്‌സിഡന്റ് ഇൻഷുറൻസ് പോളിസിയിൽ അംഗമാകാം
Mail This Article
കോട്ടയം ∙ പ്രസ് ക്ലബ്ബിൽ ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കിന്റെ ആക്‌സിഡന്റ് ഇൻഷുറൻസ് പോളിസിയിൽ അംഗമാകാൻ മാധ്യമ പ്രവർത്തകർക്ക് അവസരം. പോളിസി ക്യാംപെയിൻ ബുധനാഴ്ച (4) രാവിലെ 10ന് നഗരസഭാ വൈസ് ചെയർമാൻ ബി.ഗോപകുമാർ ഉദ്ഘാടനം ചെയ്യും. ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് കൊച്ചി റീജിയണൽ ഹെഡ് ജി. വിനോദ് കുമാർ ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. പ്രസ് ക്ലബ്ബ് പ്രസിഡൻറ് ജോസഫ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിക്കും.
ഇൻഷുറൻസ് എടുക്കേണ്ടവർ ആധാർ കാർഡ്, OTP ലഭിക്കുന്നതിനായി മൊബൈൽ ഫോൺ, ഇമെയിൽ ഐഡി എന്നിവ ഹാജരാക്കണമെന്നു സെക്രട്ടറി റോബിൻ തോമസ് പണിക്കർ അറിയിച്ചു. ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് നടപ്പാക്കുന്ന 10,00,000 രൂപയുടെ ഗ്രൂപ്പ് പഴ്സനൽ ആക്സിഡന്റ് ഗാർഡ് പോളിസിയാണിത്.
ഒരു വർഷം നികുതി ഉൾപ്പെടെ 399 രൂപയാണ് പ്രീമിയം. ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കിൽ അക്കൗണ്ട് ഇല്ലാത്തവർ 200 രൂപ മുടക്കി അതെടുക്കേണ്ടി വരും. 18 മുതൽ 65 വയസ്സുവരെ പ്രായമുള്ളവർക്കു ചേരാം. ഇതോടൊപ്പം തപാൽ വകുപ്പിന്റെ പ്രത്യേക കൗണ്ടർ പ്രസ് ക്ലബ്ബിൽ ഉണ്ടായിരിക്കുമെന്ന് കോട്ടയം ഹെഡ് പോസ്റ്റ് മാസ്റ്റർ ആർ. രാജലക്ഷ്മി അറിയിച്ചു.
English Summary: Join India Post Payments Bank's Accident Insurance Policy at Kottayam Press Club