ADVERTISEMENT

കടുത്തുരുത്തി ∙ കല്ലറ പഞ്ചായത്തിൽ പുതിയ പൊലീസ് സ്റ്റേഷൻ (മാഞ്ഞൂർ പൊലീസ് സ്റ്റേഷൻ) ആരംഭിക്കുന്നത് വൈകുന്നു. പൊലീസ് സ്റ്റേഷൻ ആരംഭിക്കുന്നതിനു പഞ്ചായത്തിന്റെ 30 സെന്റ് സ്ഥലവും കെട്ടിടവും ആഭ്യന്തര വകുപ്പിനു വിട്ടുനൽകിയിട്ടു 2 വർഷമായി. കുറവിലങ്ങാട്– ചേർത്തല മിനി ഹൈവേക്ക് അരികിൽ ചന്തപ്പറമ്പിലാണ് 2250 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടം. വെള്ളപ്പൊക്ക കാലത്തു താഴ്ന്ന പ്രദേശങ്ങളിലുള്ള കുടുംബങ്ങളെ താൽക്കാലികമായി താമസിപ്പിക്കാൻ ലക്ഷ്യമിട്ടു നിർമിച്ച കെട്ടിടമാണിത്. ഇവിടെ ഇപ്പോൾ നിറയെ തെരുവുനായ്ക്കളാണ്.ഉടൻ കല്ലറയിൽ പൊലീസ് സ്റ്റേഷൻ ആരംഭിക്കും എന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ഇതുവരെ നടപടിയൊന്നും ആയില്ല. ധനവകുപ്പിന്റെ അനുമതി ലഭിക്കാത്തതാണു കാരണം. 

ഉന്നത പൊലീസ് അധികൃതർ കെട്ടിടം സന്ദർശിക്കുകയും അനുയോജ്യമെന്നു റിപ്പോർട്ട് നൽകുകയും ചെയ്തതാണെന്നു പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കൽ പറഞ്ഞു. കെട്ടിടത്തിൽ പ്രതികളെ സൂക്ഷിക്കുന്നതിനുള്ള സെൽ, സ്റ്റേഷൻ ഹൗസ് ഓഫിസർക്കും എസ്ഐക്കുമുള്ള മുറികൾ, ഓഫിസ് മുറികൾ, ശുചിമുറികൾ എന്നിവ ഒരുക്കുന്നതിന് എസ്റ്റിമേറ്റ് എടുക്കുകയും ആഭ്യന്തര വകുപ്പിനു കൈമാറുകയും ചെയ്തു. എന്നാൽ പിന്നീടു നടപടി ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com