ADVERTISEMENT

ചങ്ങനാശേരി ∙ എംസി റോഡിൽ പാലാത്രച്ചിറ ഭാഗത്ത് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 8 പേർക്ക് പരുക്ക്. ഓട്ടോയിൽ സഞ്ചരിച്ചിരുന്ന പള്ളം പാക്കിൽ ഗോവിന്ദമംഗലം ഉഷാകുമാരി (59), മകൾ സൗമ്യ( 34), സൗമ്യയുടെ ഭർത്താവ് വടക്കേടത്ത് വാര്യം അനൂപ് ശ്രീധരൻ(40), ഇവരുടെ മകൻ അദ്വൈത് (7), ഓട്ടോറിക്ഷ ഡ്രൈവർ പാക്കിൽ രാജഭവൻ രാജീവ് (55), കാറിൽ സഞ്ചരിച്ചിരുന്ന കോട്ടയം പുത്തനങ്ങാടിയിൽ താമസിക്കുന്ന ഇതരസംസ്ഥാനക്കാരായ കപിൽ ശർമ (45), ഭാര്യ പരുൾ ഭരദ്വാജ് (40), മകൾ നവ്യ ശർമ (4) എന്നിവർക്കാണ് പരുക്കേറ്റത്.

ഇന്നലെ രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരും പൊലീസും അഗ്നിരക്ഷാ സേന ജീവനക്കാരും ചേർന്ന് പരുക്കേറ്റവരെ ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിൽ എത്തിച്ചു. നിസ്സാര പരുക്കുകൾ മാത്രമുള്ള പരുൾ, കപിൽ, നവ്യ എന്നിവരെ പ്രഥമശുശ്രൂഷ നൽകി വിട്ടയച്ചു. വിദഗ്ധ ചികിത്സയ്ക്കായി രാജീവിനെ കോട്ടയം മെഡിക്കൽ കോളജിലേക്കും അദ്വൈതിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ഉഷാകുമാരിയുടെ വാഴപ്പള്ളിയിലുള്ള സഹോദരന്റെ വീട്ടിലെത്തി മടങ്ങുമ്പോഴാണ് ഇവരുടെ കുടുംബം അപകടത്തിൽപെട്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com