മണ്ഡലകാല തീർഥാടനം: അറ്റകുറ്റപ്പണികൾ തുടങ്ങി
Mail This Article
എരുമേലി ∙ മണ്ഡലകാല തീർഥാടനത്തിന്റെ മുന്നോടിയായി എരുമേലി ധർമശാസ്താ ക്ഷേത്രത്തിലും കൊച്ചമ്പലത്തിലും അറ്റകുറ്റപ്പണികൾ തുടങ്ങി. ധർമശാസ്താക്ഷേത്രത്തിലും പെയിന്റിങ് ജോലികൾ, മരാമത്ത് ജോലികൾ എന്നിവയാണു നടക്കുന്നത്. ഇത്തവണയും ക്ഷേത്രത്തിൽ എത്തുന്ന തീർഥാടകർക്കു പാർക്കിങ് മൈതാനത്തെ ഷോപ്പ് ബിൽഡിങ്ങിൽ ആണു വിരിപ്പന്തൽ സൗകര്യം സജ്ജമാക്കുന്നത്. കഴിഞ്ഞ വർഷം ഇവിടെ വിരിപ്പന്തൽ സജ്ജമാക്കുന്നതിന്റെ ഭാഗമായി കോൺക്രീറ്റ് ചെയ്ത് കെട്ടിടം ബലപ്പെടുത്തിയിരുന്നു. ക്ഷേത്രത്തിനു മുന്നിൽ തീർഥാടകർ കുളിക്കുന്ന വലിയ തോട് ശുചീകരണം നടന്നിട്ടില്ല.
പഞ്ചായത്താണ് തോട് ശുചിയാക്കുന്നതു ദേവസ്വം ഓഫിസ് കോംപ്ലക്സ് നിർമാണ സ്ഥലത്തെ മണ്ണ് ദേവസ്വം ബോർഡ് സ്കൂൾ മൈതാനത്തു തള്ളിയിരിക്കുന്നതു തീർഥാടനകാലത്ത് ഒരുക്കങ്ങൾക്കു തടസ്സമാകുന്നതായും പരാതിയുണ്ട്. അഗ്നിരക്ഷാ സേന താൽക്കാലിക ക്യാംപ് തുടങ്ങുന്ന സ്ഥലത്താണ് കരാറുകൾ നിർമാണ സ്ഥലത്തു നിന്നുളള മണ്ണ് കൂട്ടിയിരിക്കുന്നത്. ഈ മണ്ണ് നീക്കം ചെയ്യണമെന്നു കരാറുകാർക്കു നിർദേശം നൽകിയെങ്കിലും നടപടികൾ വൈകുകയാണ്. ദേവസ്വം ബോർഡിന്റെ കുത്തക പാട്ട ലേലത്തിൽ 12 എണ്ണം കൂടി ഇനിയും ബാക്കിയുണ്ട് 28 നാണ് ഈ ലേലം നടക്കുക.