തോടിനു സംരക്ഷണ ഭിത്തിയില്ല; വീടുകളിലേക്കു വെള്ളം കയറുന്നു
Mail This Article
×
രാമപുരം ∙ തോടിനു സംരക്ഷണ ഭിത്തി നിർമിക്കാത്തതിനാൽ വീടുകളിലേക്കു വെള്ളം കയറുന്നതും കൃഷി നശിക്കുന്നതും പതിവാകുന്നു. ചക്കാമ്പുഴ കവലയ്ക്കു സമീപത്ത് താമസിക്കുന്ന ആളുകളാണ് വീടുകളിലേക്കു വെള്ളം കയറുന്നതു മൂലം കഷ്ടപ്പെടുന്നത്. ചക്കാമ്പുഴ ജംക്‌ഷനു സമീപത്തുകൂടി ഒഴുകുന്ന ഇടക്കോലി-ചക്കാമ്പുഴ തോട്ടിൽ നിന്നാണ് വീടുകളിലേക്കു വെള്ളം കയറുന്നത്.
ഇതിനു സമീപത്തായി 15 വർഷം മുൻപ് ചെക് ഡാം നിർമിച്ചിരുന്നു. ഈ ചെക് ഡാമിൽ മാലിന്യം അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെടുമ്പോഴാണ് പഴയ സംരക്ഷണ ഭിത്തികൾ ഇടിഞ്ഞ് പോകുന്നതെന്ന് സമീപവാസികൾ പറയുന്നു. മഴക്കാലം തുടങ്ങിയതോടെ ഇവിടെ താമസിക്കുന്ന കുടുംബങ്ങൾ ഭീതിയിലാണ്. അടിയന്തരമായി തോടിനു സംരക്ഷണ ഭിത്തി നിർമിക്കണമെന്ന് ആവശ്യപ്പെട്ട് ചക്കാമ്പുഴ കോലത്ത് തോമസ് ജോർജ് അധികൃതർക്ക് പരാതി നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.