ഡോ.കെ.ആർ. നാരായണനെ അനുസ്മരിച്ച് നാട്
Mail This Article
ഉഴവൂർ ∙ മുൻ രാഷ്ട്രപതി ഡോ.കെ.ആർ. നാരായണന്റെ 18ാം ചരമ വാർഷിക ദിനത്തിൽ അദ്ദേഹത്തിന്റെ ഓർമകൾക്കു മുന്നിൽ പ്രണാമം അർപ്പിച്ചു നാട്. ശാന്തിഗിരി ആശ്രമം, ഉഴവൂർ പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിൽ നടത്തിയ അനുസ്മരണ ദിനാചരണം തോമസ് ചാഴികാടൻ എംപി ഉദ്ഘാടനം ചെയ്തു.മോൻസ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.എം തങ്കച്ചൻ,
ശാന്തിഗിരി ആശ്രമം കോട്ടയം ഏരിയ സിറ്റി ഹെഡ് സ്വാമി ചിത്തശുദ്ധൻ ജ്ഞാന തപസ്വി, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ.സിന്ധുമോൾ ജേക്കബ്, ജില്ല പഞ്ചായത്തംഗം പി.എം മാത്യു, ബ്ലോക്ക് പഞ്ചായത്തംഗം പി.എൻ രാമചന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനു ജോസ് തൊട്ടിയിൽ അംഗം ബിൻസി അനിൽ, ഡോ.ജയൻ എന്നിവർ പ്രസംഗിച്ചു.
കുറിച്ചിത്താനം ∙ഡോ. കെ.ആർ. നാരായണന്റെ മാതൃവിദ്യാലയമായ കുറിച്ചിത്താനം കെ.ആർ നാരായണൻ ഗവ.എൽപി സ്കൂളിൽ കുട്ടികളും അധ്യാപകരും അദ്ദേഹത്തിന്റെ ചിത്രത്തിനു മുന്നിൽ പുഷ്പാർച്ചന നടത്തി.അനുസ്മരണ യോഗത്തിൽ മരങ്ങാട്ടുപിള്ളി പഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ അധ്യക്ഷത വഹിച്ചു. സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.എം തോമസ് ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ സിറിയക് മാത്യു, പഞ്ചായത്തംഗം ജോസഫ് ജോസഫ്, ഷൈജു പഴേംമാക്കിൽ, പിടിഎ പ്രസിഡന്റ് ബിബിൻ തോമസ്, പി. ശിവരാമപ്പിള്ള സ്മാരക പീപ്പിൾസ് ലൈബ്രറി സെക്രട്ടറി എം.കെ രാജൻ, പൂർവവിദ്യാർഥി സംഘടന കൺവീനർ ടി.എൻ ജയൻ,പ്രധാന അധ്യാപിക കെ.റീന പോൾ, സീനിയർ അസിസ്റ്റന്റ് കെ.ഷീബ എന്നിവർ പ്രസംഗിച്ചു.
കുറിച്ചിത്താനം ∙കെ.ആർ. നാരായണൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കെ.ആർ നാരായണൻ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ.എം തങ്കച്ചൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ.സിന്ധുമോൾ ജേക്കബ്, ഫൗണ്ടേഷൻ ചെയർമാൻ എബി.ജെ ജോസ്, അഡ്വ സന്തോഷ് മണർകാട്, ജനറൽ സെക്രട്ടറി സാംജി പഴേപറമ്പിൽ, കെ.ആർ നാരായണന്റെ കുടുംബാംഗങ്ങളായ സീതാലക്ഷ്മി, വാസുക്കുട്ടൻ, ഡോ.കെ.വത്സലകുമാരി എന്നിവർ പങ്കെടുത്തു.
പാലാ ∙ സമാനതകളില്ലാത്ത അതിജീവനത്തിന്റെ അടയാളമാണ് മുൻ രാഷ്ട്രപതി കെ.ആർ.നാരായണൻ എന്ന് മോൻസ് ജോസഫ് എംഎൽഎ. കെ.ആർ.നാരായണൻ ഫൗണ്ടേഷൻ കെ.ആർ.നാരായണന്റെ ചരമവാർഷിക ദിനത്തോടനുബന്ധിച്ചു നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎൽഎ. ഫൗണ്ടേഷൻ ചെയർമാൻ എബി ജെ.ജോസ് അധ്യക്ഷത വഹിച്ചു.
മാണി സി. കാപ്പൻ എംഎൽഎ, നഗരസഭ കൗൺസിലർ ബിനു പുളിക്കക്കണ്ടം, സന്തോഷ് മണർകാട്, ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി സാംജി പഴേപറമ്പിൽ, ബിനു പെരുമന, സുമിത കോര, ജസ്റ്റിൻ ജോർജ്, അനൂപ തോമസ് എന്നിവർ പ്രസംഗിച്ചു. കെ.ആർ.നാരായണന്റെ അപൂർവ ചിത്രങ്ങൾ ഉൾപ്പെടുത്തിയ ചിത്ര പ്രദർശനവും നടത്തി. ചിത്ര പ്രദർശനം ഫൗണ്ടേഷൻ വൈസ് ചെയർമാൻ ഡോ.സിന്ധുമോൾ ജേക്കബ് ഉദ്ഘാടനം ചെയ്തു.