ആക്രമണം: യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു
Mail This Article
×
കോട്ടയം ∙ കണ്ണൂരിൽ ഡിവൈഎഫ്ഐക്കാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി പ്രകടനം നടത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ കോലവും കത്തിച്ചു. സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് എം.ഗൗരീശങ്കർ അധ്യക്ഷത വഹിച്ചു.
ചിന്റു കുര്യൻ ജോയ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം പി.കെ.വൈശാഖ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുബിൻ മാത്യു, സംസ്ഥാന സെക്രട്ടറിമാരായ രാഹുൽ മറിയപ്പള്ളി, ജോർജ് പയസ്, ഷിയാസ് മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.