ADVERTISEMENT

ചങ്ങനാശേരി ∙ നിയമം ലംഘിക്കുന്നവർ ജാഗ്രത ! നിങ്ങൾ ഇനി ക്യാമറക്കണ്ണിൽ. ക്രമസമാധാന പാലനത്തിനും കുറ്റകൃത്യം തടയുന്നതിനുമായി നഗരത്തിലും പരിസരപ്രദേശങ്ങളിലും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാൻ തുടങ്ങി. മാലിന്യം വലിച്ചെറിയുന്നവരെയും ക്യാമറക്കണ്ണ് പിന്തുടരും.ജോബ് മൈക്കിൾ എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 55 ലക്ഷം രൂപ വിനിയോഗിച്ചാണ് നിരീക്ഷണക്യാമറ സ്ഥാപിക്കാൻ ആരംഭിച്ചത്. കെൽട്രോണിനാണു നിർമാണ ചുമതല.

3 വർഷത്തെ പരിപാലനവും കെൽട്രോണിനാണ് പിന്നീട് നഗരസഭയ്ക്കും. ചങ്ങനാശേരി പൊലീസ് സ്റ്റേഷനിൽ സ്ഥാപിക്കുന്ന മോണിറ്ററിലൂടെ 24 മണിക്കൂറും ദൃശ്യങ്ങൾ നിരീക്ഷിച്ച് നിയമലംഘകരെ പിടികൂടും. 45 ദിവസത്തെ വരെ ദൃശ്യങ്ങൾ സൂക്ഷിച്ചു വയ്ക്കുന്നതിനുളള സൗകര്യമുണ്ട്. പ്രദേശം പൂർണമായും ക്യാമറക്കണ്ണിൽ പതിയാൻ ഒരു പോസ്റ്റിൽ തന്നെ ഒന്നിലധികം ക്യാമറകളാണ് സ്ഥാപിക്കുക. രാത്രി ദൃശ്യങ്ങളും വാഹനത്തിന്റെ നമ്പറുകൾ പോലും കൃത്യമായി ഒപ്പിയെടുക്കാൻ കഴിയുന്ന ഉയർന്ന നിലവാരത്തിലുള്ള ക്യാമറകളാണ് സ്ഥാപിക്കുന്നത്. രണ്ടാഴ്ചയ്ക്കുള്ളിൽ പദ്ധതി പൂർണമായും പ്രവർത്തനസജ്ജമാകും.

ക്യാമറ ഒപ്പിയെടുക്കുന്ന നിയമലംഘനങ്ങൾക്യാമറ സ്ഥാപിക്കുന്നത്പാലത്തറ ജംക്‌ഷൻ, ബോട്ട് ജെട്ടി, സെൻട്രൽ ജംക്‌ഷൻ, പ്രൈവറ്റ് ബസ് സ്റ്റാൻഡ്, പോസ്റ്റ് ഓഫിസ് ജംക്‌ഷൻ, പെരുന്ന ജംക്‌ഷൻ, രാജേശ്വരി ജംക്‌ഷൻ, ളായിക്കാട്, റെയിൽവേ ജംക്‌ഷൻ, എസ്എച്ച് ജംക്‌ഷൻ, മാർക്കറ്റ്, ബൈപാസ് റോഡുകൾ..ചങ്ങനാശേരി സെൻട്രൽ ജംക്‌ഷനിൽ സ്ഥാപിച്ചിരിക്കുന്ന നിരീക്ഷണ ക്യാമറകൾ.  

മാലിന്യം തള്ളൽ.
∙അപകടകരമായി വാഹനം ഓടിക്കുന്നത്.
∙പോക്കറ്റടി, പിടിച്ചുപറി തുടങ്ങി മോഷണങ്ങൾ.
∙ആക്രമണങ്ങൾ, സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ. ‌

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com