ADVERTISEMENT

കുമാരനല്ലൂർ ∙ ദേവീ ക്ഷേത്രത്തിലെ ഉത്സവം ആറാട്ടോടെ സമാപിച്ചു. ഉച്ചപ്പൂജയ്ക്കും ശ്രീബലിക്കും ശേഷം ആറാട്ട് ബലി നടന്നു. തുടർന്നു നട്ടാശേരി ഇടത്തിൽ മണപ്പുറം ആറാട്ട് കടവിലേക്ക് എഴുന്നള്ളിപ്പ് ആരംഭിച്ചു. വെന്നിമല രതീഷും സംഘവും പഞ്ചവാദ്യവും കുമരനല്ലൂർ സജേഷ് സോമനും സംഘവും പാണ്ടിമേളവുമൊരുക്കി. എഴുന്നള്ളിപ്പ് കടന്നുപോയ വഴികളിൽ ഭക്തർ നിറപറയും നിലവിളക്കും വച്ച് വരവേൽപ് നൽകി.

ആറാട്ട് കടവിൽ നിന്നു രാത്രിയോടെ തിരിച്ചെഴുന്നള്ളിപ്പ് ആരംഭിച്ചു. പുലർച്ചെ കിഴക്കേ ആലിൻചുവട്ടിൽ സ്വീകരണപ്പന്തലിൽ എതിരേൽപ് നൽകി. ഊരാണ്മ യോഗം പ്രസിഡന്റ് സി.എൻ.നാരായണൻ നമ്പൂതിരി, സെക്രട്ടറി സി.എസ്.ഉണ്ണി, ദേവസ്വം ഭരണാധികാരി സി.എൻ.ശങ്കരൻ നമ്പൂതിരി, ഉത്സവ കമ്മിറ്റി ജനറൽ കൺവീനർ എസ്.വിജയകുമാർ നിർമാല്യം, പബ്ലിസിറ്റി കൺവീനർ ആനന്ദക്കുട്ടൻ ശ്രീനിലയം എന്നിവർ ഉത്സവത്തിനു നേതൃത്വം നൽകി. 

തന്ത്രി കടിയക്കോൽ ഇല്ലം കെ.എൻ.കൃഷ്ണൻ നമ്പൂതിരി, മധുര ഇല്ലം എം.എസ്.കൃഷ്ണൻ നമ്പൂതിരി, മേൽശാന്തി മാച്ചിപ്പുറം ശിവൻ വിഷ്ണുപ്രസാദ് എന്നിവരുടെ കാർമികത്വത്തിലായിരുന്നു ചടങ്ങുകൾ. ഉത്സവത്തിന്റെ ഭാഗമായി ദേവീക്ഷേത്രത്തിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലും പ്രത്യേക പൂജകൾ നടത്തി. മാഞ്ഞൂർ തെക്കുംഭാഗം ഭഗവതി ക്ഷേത്രം, തെക്കേ ചെങ്ങളം ഭഗവതി ക്ഷേത്രം, പെരുംതുരുത്ത് ഇടമന ശ്രീകൃഷ്ണ ക്ഷേത്രം, ചേന്നോത്ത് ധർമശാസ്താ ക്ഷേത്രം, പാറമ്പുഴ അർത്യാകുളം ഭഗവതി ക്ഷേത്രം, സംക്രാന്തി വിളക്കമ്പലം എന്നിവിടങ്ങളിലാണ് പ്രത്യേക പൂജകൾ നടത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com