പഴയ റെസ്റ്റ് ഹൗസ് പരിസരത്ത് തള്ളിയ മാലിന്യം നീക്കി
Mail This Article
×
കോട്ടയം ∙ നഗരത്തിൽ പഴയ ബോട്ടുജെട്ടിക്കു സമീപമുള്ള പഴയ റെസ്റ്റ് ഹൗസ് പരിസരത്ത് തള്ളിയ മാലിന്യം നീക്കി.റെസ്റ്റ് ഹൗസ് പരിസരത്ത് മാലിന്യം തള്ളിയ സംഭവം കഴിഞ്ഞ ദിവസം മനോരമ റിപ്പോർട്ട് ചെയ്തിരുന്നു. അതേത്തുടർന്നാണു നടപടി. തുടർന്ന് കോടിമതയിലേക്കാണു മാലിന്യം മാറ്റിയത്. ഇവിടെയുള്ള മാലിന്യ ശേഖരണ സംവിധാനത്തിൽ ഇത് ഇടും. പിന്നീട് ക്ലീൻ കേരള കമ്പനിയുടെ വാഹനമെത്തുന്ന മുറയ്ക്ക് അവർ മാലിന്യം ഏറ്റെടുക്കും. കോട്ടയം മാർക്കറ്റ് പരിസരത്തു നിന്ന് ശേഖരിച്ച മാലിന്യമാണു റെസ്റ്റ് ഹൗസ് പരിസരത്ത് തള്ളിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.