കൗതുകമുണർത്തി നാഗ ശലഭങ്ങൾ
Mail This Article
×
മാലം ∙ മൗണ്ട് മേരി പബ്ലിക് സ്കൂളിൽ വിരുന്നെത്തി നാഗ ശലഭങ്ങൾ. കഴിഞ്ഞ ദിവസം ഒരു ശലഭം എത്തിയതിന് പിന്നാലെ ഇന്നലെ മറ്റൊരു നാഗ ശലഭവും എത്തി. 2 നാഗ ശലഭങ്ങളും സ്കൂൾ മാനേജർ ഫാ.ഫിലിപ്പ് മാങ്ങാട്ടേത്ത് താമസിക്കുന്ന സ്ഥലത്തും സ്കൂൾ പരിസരത്തും ചുറ്റിക്കറങ്ങിയതോടെ ഫോട്ടോയെടുക്കാനും തിരക്കേറി. ചിത്ര ശലഭങ്ങളിലെ അപൂർവ ഇനമാണ് നാഗ ശലഭം. നാഗത്തിന്റെ രൂപത്തിൽ ചിറകുള്ള ശലഭമായതിനാലാണ് നാഗ ശലഭം എന്ന പേരിൽ അറിയപ്പെടുന്നത്. ഇവ പ്രധാനമായും രാത്രിയിലാണ് സഞ്ചരിക്കുക എന്നതിനാൽ നിശാശലഭം എന്നും അറിയപ്പെടാറുണ്ട്. ഇന്ത്യയിൽ കണ്ടുവരുന്നതിൽ ഏറ്റവും വലുപ്പമുള്ളതും ആയുസുള്ളതുമായ ചിത്രശലഭങ്ങളിലൊന്നാണിതെന്നും വിദഗ്ധർ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.