ADVERTISEMENT

ളാക്കാട്ടൂർ ∙ മന്നംനഗർ ഭാഗത്ത് തെരുവുനായ ശല്യം രൂക്ഷമാകുന്നു. കൂട്ടമായി എത്തുന്ന തെരുവുനായ്ക്കൾ കാൽനട യാത്രക്കാർക്കും ഇരുചക്രവാഹന യാത്രികർക്കും അപകടഭീഷണിയാകുന്നു.  25ലധികം തെരുവുനായ്ക്കളാണ് നേരം ഇരുട്ടിയാൽ മന്നംനഗർ - കണ്ടൻകാവ് റോഡിലും പരിസരങ്ങളിലും കാണുക. കൂട്ടമായി കുരച്ചും കടികൂടിയും സ്വൈരവിഹാരം നടത്തുന്ന നായ്ക്കൾ പുലർച്ചെ നടക്കാനിറങ്ങുന്നവരുടെ നേരെ കുരച്ചുചാടി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതും പതിവാണ്. വീടുകളിൽ വളർത്തുന്ന കോഴികളെ സ്ഥിരമായി നായ്ക്കൾ ആക്രമിച്ച് ഭക്ഷിക്കുന്നതായി പ്രദേശവാസികൾക്ക് പരാതിയുണ്ട്. 

നായ്ക്കളുടെ ആക്രമണം ഭയന്ന് ആടുകളെ കൂട്ടിൽ നിന്നിറക്കാൻ പോലും കഴിയുന്നില്ല എന്ന് ആട് കർഷകനായ ശിവദാസ് പറഞ്ഞു.  കൂട്ടിൽനിന്ന് ആട്ടിൻകുട്ടിയെ കടിച്ചെടുത്ത് കൊണ്ടുപോയ സംഭവം പോലും നടന്നു. കുടിവെള്ളം എടുക്കുന്ന കിണറ്റിൽ തെരുവുനായ വീണ് കുടിവെള്ളം പോലും തടസ്സപ്പെട്ട അവസ്ഥയാണ് പ്രദേശവാസിയായ കൃഷ്ണൻകുട്ടിക്ക് പറയാനുള്ളത്. തെരുവുനായ ശല്യത്തിന് എത്രയും വേഗം ഒരു പരിഹാരം കണ്ടെത്താൻ അധികാരികൾ ഇടപെടണമെന്ന് കാരുണ്യ റസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് രാമചന്ദ്രൻ നായരും സെക്രട്ടറി ഇ.ബി.ശിവദാസും ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com