ADVERTISEMENT

കാനം ∙ കൊച്ചുകളപ്പുരയിടം വീടിന്റെ വരാന്തയിൽ കാനം രാജേന്ദ്രൻ ഇന്നലെ രാവിലെ പത്തേമുക്കാൽ വരെയുണ്ടായിരുന്നു. കാനം വീട്ടിലെത്തുമ്പോൾ വന്നെത്തുന്ന ജനാവലി പതിവിൽ കൂടുതലായി വീടിന്റെ പരിസരങ്ങളിൽ കാത്തുനിന്നു. എന്നാൽ കാനം രാജേന്ദ്രൻ ഇതൊന്നുമറിയാതെ കടന്നുപോയി. 

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മൃതദേഹം കോട്ടയം കാനത്തെ കൊച്ചുകളപ്പുരയിടം വീട്ടുവളപ്പിൽ സംസ്കരിക്കുമ്പോൾ അന്ത്യാഞ്ജലി അർപ്പിക്കാൻ 
എത്തിയവരുടെ തിരക്ക്.                                                                                                                                                                                                                                                                                                    ചിത്രം:  മനോരമ
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മൃതദേഹം കോട്ടയം കാനത്തെ കൊച്ചുകളപ്പുരയിടം വീട്ടുവളപ്പിൽ സംസ്കരിക്കുമ്പോൾ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയവരുടെ തിരക്ക്. ചിത്രം: മനോരമ

തിരുവനന്തപുരത്തു നിന്നു വിലാപയാത്രയായി എത്തിച്ച മൃതദേഹം ഇന്നലെ പുലർച്ചെ ഒന്നോടെയാണു സിപിഐ ജില്ലാ കമ്മിറ്റി ഓഫിസിൽ എത്തിയത്. തുടർന്നു രണ്ടരയോടെ കാനത്തെ കൊച്ചുകളപ്പുരയിടം വീട്ടിൽ എത്തിച്ചു.

ഭാര്യ വനജ, മക്കളായ സന്ദീപ്, സ്മിത തുടങ്ങിയ ബന്ധുക്കളും വിലാപയാത്രയെ അനുഗമിച്ചു. മന്ത്രിമാരായ പി.പ്രസാദ്, കെ.രാജൻ, നേതാക്കളായ ബിനോയ് വിശ്വം എംപി, കെ.പ്രകാശ് ബാബു, പി.സന്തോഷ്കുമാർ എംപി, പി.സുനീർ, വി.ബി.ബിനു തുടങ്ങിയവർ വിലാപയാത്രയിലുടനീളം പങ്കെടുത്തു.

തങ്ങളുടെ നാടിനെ പേരിനൊപ്പം ചേർത്ത പ്രിയനേതാവു മടങ്ങിയെത്തുന്നതു കാത്തു കാനത്തുകാർ കാത്തിരുന്നു. ചിലർ‌ അന്ത്യാഭിവാദ്യം നൽകിയപ്പോൾ വിതുമ്പി. മറ്റു ചിലർ ഉറക്കെ മുദ്രാവാക്യം വിളിച്ചു. 

ഭൗതികശരീരം ചിതയിലേക്ക് എടുത്തപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള നേതാക്കൾ അകമ്പടിയായി. മൃതദേഹം ചിതയിൽ വച്ച ശേഷമാണു മുഖ്യമന്ത്രി മടങ്ങിയത്. 

സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി.രാജ, ദേശീയനേതാക്കളായ ബിനോയ് വിശ്വം എംപി, ഡോ. കെ.നാരായണ, ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, മന്ത്രിമാരായ കെ.രാജൻ, റോഷി അഗസ്റ്റിൻ, ആന്റണി രാജു, അഹമ്മദ് ദേവർകോവിൽ, എ.കെ.ശശീന്ദ്രൻ, കെ.കൃഷ്ണൻകുട്ടി, കെ.എൻ.ബാലഗോപാൽ, വി.എൻ.വാസവൻ, സജി ചെറിയാൻ, കെ.രാധാകൃഷ്ണൻ, പി.പ്രസാദ്, ജി.ആർ.അനിൽ, ജെ.ചിഞ്ചുറാണി, എംപിമാരായ ജോസ് കെ.മാണി, ആന്റോ ആന്റണി, എംഎൽഎമാരായ പി.ജെ.ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയവർ വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com