തലനാട്ടിൽ യുഡിഎഫ് സീറ്റ് പിടിച്ചെടുത്ത് എൽഡിഎഫ്; വെളിയന്നൂരിൽ എഎപി രണ്ടാമത്
Mail This Article
തലനാട് ∙ തലനാട് പഞ്ചായത്ത് മേലടുക്കം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഫ് സീറ്റ് പിടിച്ചെടുത്ത് എൽഡിഎഫ്. സിപിഎമ്മിലെ കെ.കെ. ഷാജിയാണ് 32 വോട്ടിനു വിജയിച്ചത്. മേലടുക്കം വാർഡിലെ കോൺഗ്രസ് അംഗമായിരുന്നു ചാൾസ് പി. ജോയി തുടർച്ചയായി പഞ്ചായത്ത് കമ്മിറ്റിയിൽ പങ്കെടുക്കാത്തതിനെ തുടർന്നാണ് അയോഗ്യനാക്കിയത്.
∙ വെളിയന്നൂർ പഞ്ചായത്ത് പത്താം വാർഡ് (അരീക്കര) എൽഡിഎഫ് നിലനിർത്തി. കേരള കോൺഗ്രസ് (എം) സ്ഥാനാർഥി ബിന്ദു മാത്യു ജയിച്ചു. ഇവിടെ എഎപി രണ്ടാം സ്ഥാനത്ത് എത്തി. യുഡിഎഫ് സ്ഥാനാർഥി മൂന്നാമതായി.
∙ ഈരാറ്റുപേട്ട നഗരസഭ കുറ്റിമരം പറമ്പ് ഡിവിഷനിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എസ്ഡിപിഐ സീറ്റ് നിലനിർത്തി. 44 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എസ്ഡിപിഐ സ്ഥാനാർത്ഥി അബ്ദുൽ ലത്തീഫ് കാരക്കാട് വിജയിച്ചത്.
∙ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ആനക്കല്ല് ഡിവിഷനിൽ 1115 വോട്ടിന് യുഡിഎഫ് സ്ഥാനാർഥി ഡാനി ജോസ് കുന്നത്തും കൂട്ടിക്കൽ ഡിവിഷനിൽ 265 വോട്ടിന് യുഡിഎഫ് സ്ഥാനാർഥി അനുഷിജുവും വിജയിച്ചു.