തളിയിൽ മഹാദേവക്ഷേത്രത്തിൽ ഉത്സവം കൊടിയേറി
Mail This Article
കടുത്തുരുത്തി ∙ തളിയിൽ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. നിറഞ്ഞ ഭക്തജന സാന്നിധ്യത്തിൽ തന്ത്രി മുഖ്യൻ മനയത്താറ്റില്ലത്ത് ചന്ദ്രശേഖരൻ നമ്പൂതിരിയുടെയും മേൽശാന്തി സന്തോഷ് നമ്പൂതിരിയുടെയും മുഖ്യ കാർമികത്വത്തിലാണ് കൊടിയേറ്റ് ചടങ്ങുകൾ നടന്നത്. ദേവസ്വം അധികൃതരും ക്ഷേത്രോപദേശക സമിതി ഭാരവാഹികളും പങ്കെടുത്തു. കലാ വേദിയിൽ മനു പിള്ള, എസ്. ഗായത്രി എന്നിവർ ചേർന്ന് ദീപപ്രകാശനം നടത്തി. 27 ന് ആറാട്ടോടെ ഉത്സവം സമാപിക്കും.
നാളെ രാവിലെ 9 ന് ശ്രീബലി, 10 ന് നാരായണീയ പാരായണം, ഒന്നിന് പ്രസാദമൂട്ട്, വൈകിട്ട് 5 ന് കാഴ്ച ശ്രീബലി, 6 ന് വിശേഷാൽ ദീപാരാധന, ദീപക്കാഴ്ച, രാത്രി 7 ന് തിരുവാതിര, 7.30 ന് വീര നാട്യം, 8.15 ന് ഭക്തിഗാനസുധ, 9 ന് വിളക്ക്. 21 ന് രാവിലെ 6 ന് ശിവപുരാണപാരായണം, 6.30 ന് നാരായണീയ പാരായണം, 8 ന് പന്തീരടി പൂജ, സോപാന സംഗീതം, 9 ന് ശ്രീബലി, 10.30 ന് ഭക്തിഗാനാർച്ചന, ഒന്നിന് പ്രസാദമൂട്ട്, 5 ന് കാഴ്ച ശ്രീബലി, വൈകിട്ട് 6 ന് വിശേഷാൽ ദീപാരാധന, ദീപക്കാഴ്ച, 7ന് തിരുവാതിര, 7.30 ന് നൃത്തനാടകം, 9 ന് വിളക്ക്.
22 ന് രാവിലെ 6 ന് പുരാണ പാരായണം, 8 ന് പന്തീരടി പൂജ, സോപാന സംഗീതം, 9 ന് ശ്രീബലി, 11.30 ന് ആധ്യാത്മിക പ്രഭാഷണം, ഉച്ചയ്ക്ക് ഒന്നിന് ഉത്സവ ബലി, 1.30 ന് പ്രസാദമൂട്ട്, വൈകിട്ട് 4 ന് എസ്എൻഡിപി വനിതാ സമാജത്തിന്റെ നേതൃത്വത്തിലേക്ക് താലപ്പൊലി, 5 ന് കാഴ്ച ശ്രീബലി, 6.30 ന് ദീപാരാധന, ദീപക്കാഴ്ച, 7 ന് തിരുവാതിര, 7.30 ന് ഭരതനാട്യം, രാത്രി 9 ന് വിളക്ക്. 23 ന് രാവിലെ 8 ന് പന്തീരടി പൂജ, സോപാന സംഗീതം, 9 ന് ശ്രീബലി, 11.30 ന് ഓട്ടൻ തുള്ളൽ, 1 ന് ഉത്സവ ബലി, 1.30 ന് പ്രസാദമൂട്ട്, 5 ന് കാഴ്ച ശ്രീബലി, 6 ന് വിശേഷാൽ ദീപാരാധന, ദീപക്കാഴ്ച, രാത്രി 7 ന് തിരുവാതിര, 7.30 ന് ശാസ്ത്രീയ നൃത്ത സന്ധ്യ, 9 ന് വിളക്ക്, കഥകളി ( മേജർ സെറ്റ്) കളിവിളക്ക് തെളിയിക്കൽ – പ്രഫ. ഇ.എൻ. കേരള വർമ.
24 ന് രാവിലെ 6.30 ന് കീർത്തനാലാപനം, 8 ന് പന്തീരടി പൂജ, സോപാന സംഗീതം, 9 ന് ശ്രീബലി, 11 ന് സംഗീത സദസ്സ്, 1 ന് പ്രസാദമൂട്ട്, 5 ന് പാഠകം, 6 ന് വിശേഷാൽ ദീപാരാധന, ദീപക്കാഴ്ച, 6.30 ന് ഋഷഭ വാഹനം എഴുന്നള്ളിപ്പ്, 9 ന് കഥകളി മേജർ സെറ്റ് – ദാരിക വധം. 25 ന് രാവിലെ 9 ന് ശ്രീബലി, 11 ന് കോൽക്കളി, കൈകൊട്ടിക്കളി, ഉച്ചയ്ക്ക് ഒന്നിന് പ്രസാദമൂട്ട്, 5 ന് കാഴ്ച ശ്രീബലി, 6 ന് വിശേഷാൽ ദീപാരാധന, ദീപക്കാഴ്ച, 7 ന് തിരുവാതിര, 7.30 ന് തിരുവാതിര, 8 ന് നവീന കൈകൊട്ടിക്കളി, 9.30 ന് വലിയ വിളക്ക്.
26 ന് രാവിലെ 9 ന് ശ്രീബലി, 10.30 ന് കൈകൊട്ടിക്കളി, 11 ന് സംഗീത സദസ്സ്, ഒന്നിന് പ്രസാദമൂട്ട്, 4.30 ന് പകൽപൂരം, മയൂരനൃത്തം, സ്പെഷൽ പഞ്ചാരിമേളം, 6 ന് വിശേഷാൽ ദീപാരാധന, ദീപക്കാഴ്ച, 7.30 ന് ഭരതനാട്യ അരങ്ങേറ്റവും നൃത്തനൃത്യങ്ങളും , 9.30 ന് പള്ളിവേട്ട എഴുന്നള്ളിപ്പ്, പള്ളി നായാട്ട്, സമൂഹപ്പറ, വലിയ കാണിക്ക, പള്ളിക്കുറുപ്പ്.
∙ആറാട്ട് ദിവസമായ 27 ന് രാവിലെ 8 ന് പഞ്ചരത്ന കീർത്തനാലാപനം, മെഗാ ഭക്തിഗാനമേള, 12.30 ന് കൈകൊട്ടിക്കളി, കോൽക്കളി, ഒന്നിന് തിരുവാതിരപ്പുഴുക്ക്, 5 ന് കൊടിയിറക്ക്, 5.30 ന് ആറാട്ട് പുറപ്പാട്, 6 ന് സോപാന സംഗീതം, നിറപറ സമർപ്പണം, 7 ന് നാമ സങ്കീർത്തനം, 7.30 ന് കൂടി പൂജ ( ഗോവിന്ദപുരം ക്ഷേത്രത്തിൽ), 9 ന് ആറാട്ട് തിരിച്ചെഴുന്നള്ളിപ്പ്, 10 ന് കളരിക്കൽ എതിരേൽപ്, കൊടിമരച്ചുവട്ടിൽ നിറപറ സമർപ്പണം.
ക്ഷേത്രത്തിൽ ഇന്ന് രണ്ടാം ഉത്സവം
രാവിലെ 6 ന് ജ്ഞാനപ്പാന, 8 ന് പന്തീരടിപൂജ, സോപാന സംഗീതം, 9 ന് ശ്രീബലി, 10 ന് നാരായണീയ പാരായണം, ഒന്നിന് പ്രസാദമൂട്ട്, വൈകിട്ട് 5 ന് കാഴ്ച ശ്രീബലി, 5 ന് എൻഎസ്എസ് വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ താലപ്പൊലി, 6 ന് വിശേഷാൽ ദീപാരാധന, ദീപക്കാഴ്ച, 7 ന് തിരുവാതിര, 7.30 ന് ചാക്യാർ കൂത്ത്, കൊടിക്കീഴിൽ വിളക്ക്.