തിരമാലകളേ മാറിനിൽക്കൂ; ഇതാ, കരുത്തൻ കടൽഭിത്തി
Mail This Article
×
കോട്ടയം ∙ കടലാക്രമണം തടയുന്നതിനു പുതിയരീതിയിൽ കടൽഭിത്തി കെട്ടാൻ മാർഗനിർദേശവുമായി ഇറിഗേഷൻ വകുപ്പ് റിട്ട. സൂപ്രണ്ടിങ് എൻജിനീയർ മാങ്ങാനം കരോട്ട് അശ്വതി വീട്ടിൽ കെ.എസ്.വിദ്യാധരൻ. പദ്ധതി സർക്കാരിനു സമർപ്പിച്ചു. 6 വർഷത്തെ പരിശ്രമത്തിനൊടുവിൽ ഈ പദ്ധതിക്കു പേറ്റന്റും ലഭിച്ചു. തീരത്തിനു സമാന്തരമായി നേർരേഖയിൽ കടൽഭിത്തി നിർമിക്കുന്നതാണു നിലവിലെ രീതി.
ഇതിനുപകരം കരിങ്കല്ലുകൾ സമഭുജ ത്രികോണത്തിന്റെ മാതൃകയിൽ കെട്ടി രണ്ടുവശങ്ങൾ ബന്ധിപ്പിച്ച് കടലിനഭിമുഖമായി ഉറപ്പിക്കുന്ന സംവിധാനമാണു വിദ്യാധരൻ നിർദേശിച്ചിരിക്കുന്നത്. നിർമാണച്ചെലവു താരതമ്യേന കുറവായിരിക്കുമെന്നും തിരമാലകൾ എത്ര ശക്തിയായി അടിച്ചാലും നാശനഷ്ടം ഉണ്ടാകില്ലെന്നും ഇദ്ദേഹം പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.