ADVERTISEMENT

കുറവിലങ്ങാട് ∙ ക്രിസ്മസ് അരികിലെത്തിയാൽ നക്ഷത്രവിളക്ക് നിർബന്ധം. വിപണിയിൽ നിന്നു വാങ്ങിയും വർണക്ക‍‍ടലാസും മുളയുടെ കമ്പുകളും ചേർത്തു നിർമിച്ചും നക്ഷത്രവെളിച്ചത്തിന്റെ സൗന്ദര്യം സൃഷ്ടിക്കുകയായിരുന്നു പതിവ്. കാലം മാറിയപ്പോൾ കടലാസ് നക്ഷത്രവിളക്കുകൾ വിപണിയിൽ നിന്നു പിന്മാറുകയാണ്. എൽഇഡി നക്ഷത്രങ്ങൾക്കാണ് ഇപ്പോൾ ആവശ്യക്കാർ കൂടുതൽ. അലങ്കരിക്കാൻ നക്ഷത്രം മാത്രമല്ല മാനും മുയലും ഉൾപ്പെടെ മൃഗങ്ങളുടെ രൂപങ്ങളും എൽഇഡി ആയി വിപണിയിലുണ്ട്. വില 600 രൂപ മുതൽ 1200 രൂപ വരെ. 

ക്രിസ്മസ് ട്രീ നിർമാണത്തിന് ഉപയോഗിക്കുന്ന മാലകളാണു വിപണിയിലെ മറ്റൊരു താരം. വീടുകളിൽ എളുപ്പത്തിൽ നിർമിക്കാൻ സാധിക്കുന്ന ക്രിസ്മസ് ട്രീയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായതോടെ പച്ചനിറത്തിലുള്ള മാലയ്ക്ക് ആവശ്യക്കാർ കൂടി. ആദ്യഘട്ടത്തിൽ മീറ്ററിന് 30 രൂപ വിലയുണ്ടായിരുന്ന മാലകൾക്ക് ഇപ്പോൾ 100 രൂപ വരെയായി. വിവിധ നിറത്തിലുള്ള എൽഇഡി ലൈറ്റ് മാലകൾ, ക്രിസ്മസ് ട്രീ അലങ്കരിക്കുന്ന എൽഇഡി വിളക്കുകൾ, പുൽക്കൂട് ഒരുക്കാൻ ഉപയോഗിക്കുന്ന രൂപങ്ങൾ എന്നിവയും വിപണിയിലുണ്ട്. കുറവിലങ്ങാട്ടെ ക്രിസ്മസ് വിപണിയിൽ പടക്കങ്ങൾക്കും ആവശ്യക്കാർ ഏറെയാണ്. ഇത്തവണ വിൽപനയ്ക്ക് എത്തിയിരിക്കുന്നതു ഹരിതപടക്കങ്ങൾ മാത്രമാണെന്നു പാലയ്ക്കൽ ഫയർ വർക്സിലെ ടോജോ പാലയ്ക്കൻ പറയുന്നു. പടക്കങ്ങളുടെ പാക്കറ്റുകളിൽ ക്യുആർ കോഡ് ഉണ്ട്. ഇതിൽ സ്കാൻ ചെയ്താൽ ഹരിത പടക്കം ആണെന്ന് ഉറപ്പു വരുത്താം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com