ADVERTISEMENT

അയ്മനം ∙ മൂർഖൻ പാമ്പുകളെ പിടികൂടാൻ വനംവകുപ്പ് സഹായം നൽകിയില്ലെന്നു നാട്ടുകാർ. ഒടുവിൽ പിടികൂടിയ പാമ്പ് ചത്തപ്പോൾ കേസ് എടുക്കാൻ നീക്കമെന്നു പരാതി. ഒളശ്ശയിൽ ക്രിസ്മസ് ദിനത്തിൽ ഉച്ചകഴിഞ്ഞാണു സംഭവം. ഒളശ്ശയിലെ അലക്കുകടവ് കുരിശുപള്ളി– കോഴിപുഞ്ച റോഡിൽനിന്നുള്ള ഇടറോഡിലാണ് മൂന്നു മൂർഖൻ പാമ്പുകളെ കണ്ടെത്തിയത്. 

കോട്ടയം വെസ്റ്റ് പൊലീസിലും തുടർന്നു വനംവകുപ്പിലും വീട്ടുകാർ വിവരം അറിയിച്ചു. എന്നാൽ വനംവകുപ്പിന്റെ ഭാഗത്തു നിന്നു മറുപടിയൊന്നും ലഭിക്കാത്തപ്പോൾ രണ്ട് മണിക്കൂറിനു ശേഷം നാട്ടുകാർ ലൈസൻസുള്ള സ്നേക്ക് ക്യാച്ചർ തിരുവാർപ്പ് സ്വദേശി വിശാലിനെ സ്ഥലത്ത് എത്തിച്ചു. വെസ്റ്റ് പൊലീസും സ്ഥലത്ത് എത്തി. 

മാളത്തിലേക്ക് പാമ്പുകൾ ഒളിച്ചതോടെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു മാളം പൊളിച്ചു. ഇതിനിടെ ഒരു പാമ്പ് രക്ഷപ്പെട്ടു. രണ്ടു പാമ്പുകളെ പിടികൂടി രാത്രി ഏഴോടെ വിശാലും മറ്റൊരു നാട്ടുകാരനും പാറമ്പുഴയിലെ വനംവകുപ്പ് ഓഫിസിൽ എത്തിച്ചു. എന്നാൽ‌ പരിശോധനയിൽ ഒരു പാമ്പിനെ ചത്ത നിലയിൽ കണ്ടതോടെ കേസ് എടുക്കുമെന്നു വനംവകുപ്പ് അധികൃതർ അറിയിച്ചു. പൊലീസിന്റെ സാന്നിധ്യത്തിലാണു മണ്ണുമാന്തി ഉപയോഗിച്ചു മണ്ണ് നീക്കം പാമ്പുകളെ പിടികൂടിയതെന്നും ആരും  പാമ്പിനെ ഉപദ്രവിച്ചിട്ടില്ലെന്നും നാട്ടുകാർ പറയുന്നു. 

എന്നാൽ വെസ്റ്റ് പൊലീസിൽ നിന്ന് അറിയിച്ചത് പ്രകാരം സ്ഥലത്തു ലഭ്യമായ സ്നേക്ക് ക്യാച്ചറെ അയച്ചെന്നു വനംവകുപ്പ് അധികൃതർ പറഞ്ഞു. സ്ഥലം വ്യക്തമായി അറിയിക്കാത്തതിനാലാണു സ്നേക്ക് ക്യാച്ചർ എത്താൻ താമസിച്ചത്. പാമ്പിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാരിൽ ഒരാൾ പാമ്പിനെ തല്ലിക്കൊന്നെന്നും ഇൗ നാട്ടുകാരന് എതിരെ കേസ് എടുക്കുമെന്നും അധികൃതർ പറഞ്ഞു. വനംവകുപ്പിന്റെ പ്ലാച്ചേരി സ്റ്റേഷനിലേക്ക് വിവരം അറിയിച്ചിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com