ADVERTISEMENT

കോട്ടയം ∙ കേരളത്തിലെ മറ്റു നഗരങ്ങളെക്കാൾ സാംസ്കാരികമായി വളരെ മുന്നേറ്റമുള്ള പട്ടണമായി കോട്ടയം മാറിയെന്നു സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.  പബ്ലിക് ലൈബ്രറിയിൽ ചിത്രതാര മിനി തിയറ്ററും കേരളീയം ചലച്ചിത്രോത്സവവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  കേരളത്തെ വായനസംസ്കാരം പഠിപ്പിച്ച നഗരമാണു കോട്ടയം. ചലച്ചിത്ര മേഖലയിലെ കൂട്ടായ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള സാംസ്കാരികമുഖം കൂടിയായപ്പോൾ കോട്ടയം എല്ലാ മേഖലയിലും വളരുകയാണെന്നും അദ്ദേഹം പറഞ്ഞു.  പബ്ലിക് ലൈബ്രറി പ്രസിഡന്റ് ഏബ്രഹാം ഇട്ടിച്ചെറിയ അധ്യക്ഷത വഹിച്ചു. ഡോ. എം.പി.ജോർജ് കോറെപ്പിസ്കോപ്പ, എ.മീരാസാഹിബ്, വി.ബി.ബിനു, വിനു ഏബ്രഹാം, മാത്യൂസ് ഓരത്തേൽ, പ്രകാശ് ശ്രീധർ, ഡോ. സെബാസ്റ്റ്യൻ കാട്ടടി, കെ.എസ്.വിജയകുമാർ എന്നിവർ പ്രസംഗിച്ചു.

ചലച്ചിത്രമേളയിൽ ഇന്ന്
∙ രാവിലെ 10.00– തമ്പ്, 1.20– അനുഭവങ്ങൾ പാളിച്ചകൾ, 4.00– ന്യൂസ് പേപ്പർ ബോയ്, 6.30– കുട്ടിസ്രാങ്ക്. പ്രവേശനം സൗജന്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com