പശുവിന്റെ കണ്ണിൽ ആസിഡ് ഒഴിച്ച കേസിൽ പ്രതി അറസ്റ്റിൽ
Mail This Article
×
പാമ്പാടി ∙ പശുവിന്റെ കണ്ണിലും ദേഹത്തും ആസിഡ് ഒഴിച്ച കേസിൽ അയൽവാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൂരോപ്പട തട്ടാംപറമ്പിൽ ബിനോയ് (45) ആണ് അറസ്റ്റിലായത്.ഇയാൾ ശനിയാഴ്ച രാവിലെ 8.30ന് സമീപവാസിയായ വീട്ടമ്മ വളർത്തുന്ന പശുവിന്റെ ദേഹത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. ഇയാളുടെ പശുവിന്റെ പാൽ വീട്ടമ്മ കറന്നെടുക്കുന്നുണ്ടെന്ന തെറ്റിദ്ധാരണ മൂലമാണ് പ്രതി ആസിഡ് ഒഴിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.