കാനന പാത ശുചീകരിച്ച് വനസംരക്ഷണ സമിതി
Mail This Article
×
എരുമേലി ∙ 4 ലക്ഷത്തോളം തീർഥാടകർ കടന്നുപോയ പരമ്പരാഗത കാനന പാതയിൽ പ്ലാസ്റ്റിക്കുകളും മാലിന്യങ്ങളും വനസംരക്ഷണ സമിതി പ്രവർത്തകരും വനപാലകരും നീക്കം ചെയ്തു. കോയിക്കക്കാവ് വനസംരക്ഷണ സമിതി കോയിക്കക്കാവ് മുതൽ അരശുമുടി വരെയും കാളകെട്ടി വന സംരക്ഷണ സമിതി പ്രവർത്തകർ അരശുമുടി മുതൽ കാളകെട്ടി വരെയും ശുചീകരണം നടത്തി. റേഞ്ച് ഓഫിസർ ബി.ആർ. ജയൻ, വനം വകുപ്പ് ഉദ്യോഗസ്ഥരായ സുരേന്ദ്രൻ അനിൽകുമാർ, പ്ലാച്ചേരി ഡപ്യൂട്ടി റേഞ്ച് ഓഫിസർ വനസംരക്ഷണ പ്രസിഡന്റ് എം.എസ്. സതീഷ് തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.