തുമ്പൂർമുഴി മാലിന്യ സംസ്കരണ പ്ലാന്റ് പ്രവർത്തനം ആരംഭിച്ചു
Mail This Article
കുമരകം ∙ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ സ്കിൽ ഷെയർ പദ്ധതിയുടെ ഭാഗമായി നിർമിച്ച തുമ്പൂർമുഴി മാലിന്യ സംസ്കരണ പ്ലാന്റ് പ്രവർത്തനം ആരംഭിച്ചു. "മാലിന്യ മുക്ത ക്യാംപസ് ആരോഗ്യമുള്ള കൂട്ടുകാർ "എന്ന ആശയം മുൻനിർത്തി മാലിന്യങ്ങളും പാഴ്‌വസ്തുക്കളും വലിച്ചെറിയുന്നത് നിർത്തി സംസ്കരണ പ്ലാന്റുകളിൽ നിക്ഷേപിക്കുന്ന പ്രവർത്തനം ആരംഭിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒഴികെയുള്ള ജൈവ മാലിന്യങ്ങളെ വളമാക്കി മാറ്റുന്നതിനാണ് തുമ്പൂർമുഴി ജൈവ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിച്ചത്. പദ്ധതിയുടെ പ്രചരണാർഥവും മാലിന്യ മുക്തമാക്കുന്നതിന്റെ ഭാഗമായും എല്ലാ കുട്ടികളും പൊതിച്ചോറ് ഒഴിവാക്കി പാത്രങ്ങളിൽ ഉച്ച ഭക്ഷണം കൊണ്ടുവരുന്നത് പതിവാക്കി തുടങ്ങി. മാലിന്യമുക്തമായ ഗ്രാമം എന്നുള്ള പദ്ധതിയുടെയും ആശയത്തിന്റെയും പ്രാധാന്യം മുൻനിർത്തി സ്കൂൾ പ്രവർത്തിക്കുമെന്നു അധികൃതർ പറഞ്ഞു.