ADVERTISEMENT

എരുമേലി ∙ തീർഥാടനകാലം പൂർത്തിയായതോടെ നഗരത്തിലെ ജലസ്രോതസ്സുകളിൽ മാലിന്യങ്ങൾ നിറഞ്ഞു. നഗരത്തിലൂടെ ഒഴുകുന്ന ചെറിയ തോട്, തീർഥാടകർ കുളിക്കാൻ ആശ്രയിച്ചിരുന്ന വലിയതോട് എന്നിവിടങ്ങളിലാണു മാലിന്യം നിറഞ്ഞത്. വരൾച്ച മൂലം തോടുകളിൽ ജലം വറ്റിത്തുടങ്ങുകയും മാലിന്യം വ്യാപകമായി തള്ളുകയും ചെയ്തതോടെ തോടുകളിൽ നിന്നു രൂക്ഷമായ ദുർഗന്ധവും ഉയരുന്നുണ്ട്. തീർഥാടനകാലത്തു തോട്ടിലേക്കു വ്യാപകമായി ചാക്കുകളിലും കവറുകളിലും കെട്ടി മാലിന്യങ്ങൾ തള്ളുന്നതായി പരാതിയുണ്ട്.

കടകളിൽ നിന്നും കച്ചവടസ്ഥാപനങ്ങളിൽ നിന്നുമുള്ള മാലിന്യങ്ങളാണു വ്യാപകമായി തള്ളുന്നത്. ബ്ലോക്ക് പഞ്ചായത്ത് 2 തവണയും എരുമേലി പഞ്ചായത്ത് ഒരു തവണയും ചെറിയ തോട്ടിൽ നിന്നു മാലിന്യങ്ങൾ നീക്കം ചെയ്തിരുന്നു. എന്നാൽ വീണ്ടും മാലിന്യച്ചാക്കുകൾ തള്ളുകയാണ്. വലിയതോട് എല്ലാ ശബരിമല തീർഥാടനകാലത്തും ശുചീകരിക്കാറുണ്ട്. എന്നാൽ ഇതിനു പിന്നാലെ വീണ്ടും മാലിന്യം തളളി മലിനമാക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com