മള്ളിയൂരിൽ ഭാഗവതാമൃത സത്രം തുടരുന്നു; ‘ഭാഗവതം സർവ ശാസ്ത്ര സാരം’
Mail This Article
×
മള്ളിയൂർ ∙പുണ്യസങ്കേതത്തിൽ എത്താനും നല്ലത് കേൾക്കാനും കഴിയണമെങ്കിൽ പൂർവജന്മ സുകൃതം വേണമെന്ന് മരങ്ങാട് മുരളീകൃഷ്ണൻ നമ്പൂതിരി പറഞ്ഞു. മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിൽ നടക്കുന്ന ഭാഗവതാമൃത സത്രത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മള്ളിയൂർ പോലെയുള്ള പുണ്യഭൂമിയിൽ നിന്നു സർവ ശാസ്ത്രങ്ങളുടെയും സാരമായ ഭാഗവതം കേൾക്കാൻ കഴിയുന്നത് പുണ്യമാണ്.
ബദരീനാഥ് റാവൽ ഈശ്വരപ്രസാദ് നമ്പൂതിരി, വട്ടപ്പറമ്പ് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, ഡോ. വിജിത് ശശിധർ, വിമൽ വിജയ്, കിഴക്കേടം മാധവൻ നമ്പൂതിരി എന്നിവരും പ്രഭാഷണം നടത്തി. ബദരീനാഥ് റാവൽ ഈശ്വരപ്രസാദ് നമ്പൂതിരിയെ മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി ആദരിച്ചു.
ഇന്ന്
പ്രഭാഷണം, മുംബൈ ചന്ദ്രശേഖര ശർമ, കല്ലംവള്ളി ജയൻ നമ്പൂതിരി–9.30,ഹിന്ദുസ്ഥാന സംഗീതസദസ്സ്, വിദുഷി ചൈത്ര–7.00
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.