ഉമ്മൻ ചാണ്ടി ആശ്രയ കരുതൽ ഭവനനിർമാണ പദ്ധതി: 25 വീടുകൾക്ക് തറക്കല്ലിട്ടു
Mail This Article
പുതുപ്പള്ളി ∙ ‘ഉമ്മൻ ചാണ്ടി ആശ്രയ കരുതൽ ഭവനനിർമാണ പദ്ധതിയുടെ’ ഭാഗമായി പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലായി 25 വീടുകൾക്ക് തറക്കല്ലിട്ട് ചാണ്ടി ഉമ്മൻ എംഎൽഎ. നാടിന്റെ സമഗ്ര വികസനത്തിനൊപ്പം ഉമ്മൻ ചാണ്ടി പ്രാധാന്യം നൽകിയിരുന്ന കാരുണ്യപ്രവർത്തനങ്ങളും അണമുറിയാതെ കൊണ്ട് പോവുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്നും നിർമാണം ആരംഭിച്ച മുഴുവൻ വീടുകളുടെയും താക്കോൽ ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷികമായ ജൂലൈ 18ന് കൈമാറുമെന്നും ചാണ്ടി ഉമ്മൻ അറിയിച്ചു. കരുതൽ ഭവനനിർമാണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ നാളെ പുതുപ്പള്ളിയിൽ നിർവഹിക്കും. പുതുപ്പള്ളി, മണർകാട്, വാകത്താനം, അയർക്കുന്നം, അകലക്കുന്നം, കൂരോപ്പട എന്നീ പഞ്ചായത്തുകളിൽ മൂന്ന് വീതവും, മീനടത്ത് നാല് വീടുകളുടെയുമാണ് നിർമാണം ആരംഭിച്ചിരിക്കുന്നത്