ADVERTISEMENT

നെടുംകുന്നം ∙ കുറുനരി ആക്രമണത്തിൽ 4 പേർക്ക് പരുക്കേറ്റ സംഭവത്തിൽ പ‍ഞ്ചായത്ത് പരിധിയിലെ കാട് കയറിയ തോട്ടങ്ങൾ വൃത്തിയാക്കാൻ കർശന നിർദേശം നൽകിയെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബീന നൗഷാദ്, സെക്രട്ടറി ടി.സജിത്ത് എന്നിവർ അറിയിച്ചു. ഒപ്പം കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാനുള്ള നടപടിയെടുക്കും. വനം വകുപ്പ് അധികൃതരുമായി ചർച്ച നടത്തി.  2 വർഷത്തിനിടെ ലക്ഷക്കണക്കിന് രൂപയുടെ കൃഷിയാണ് കാട്ടുപന്നികൾ നശിപ്പിച്ചത്. കഴിഞ്ഞ ദിവസം നെടുംകുന്നത്തും കറുകച്ചാലിലുമായി 4 പേർക്കാണ് കുറുനരിയുടെ ആക്രമണത്തിൽ പരുക്കേറ്റത്. തെരുവുനായ്ക്കൾക്കും വളർത്തുനായ്ക്കൾക്കും കടിയേറ്റിരുന്നു. കുറുനരിയുടെ കടിയേറ്റ വളർത്തു മൃഗങ്ങൾക്കുള്ള പ്രതിരോധ വാക്സീൻ മൃഗാശുപത്രിയിൽ ലഭ്യമാണെന്ന് നെടുംകുന്നം വെറ്ററിനറി സർജൻ ബിനോയ് ജോർജ് അറിയിച്ചു.

∙ കുറുനരി വ്യാപകമായി
ഒരുമാസം മുൻപ് പള്ളിപ്പടിയിൽ പറമ്പിൽ കെട്ടിയിരുന്ന പശുവിനെയും കുറുനരി ആക്രമിച്ചു പരുക്കേൽപിച്ചിരുന്നു. മൃഗസംരക്ഷണ വകുപ്പിന്റെ പരിചരണത്തിലാണു പശു രക്ഷപ്പെട്ടത്. വാഴൂരിൽ കുറുനരി കടിച്ച് വീട്ടമ്മയുടെ 3 പശുക്കൾ പേവിഷ ബാധയാണെന്ന സംശയത്തിൽ കുത്തിവച്ചു കൊന്നിരുന്നു. ആൾപ്പെരുമാറ്റം ഇല്ലാത്ത റബർ തോട്ടങ്ങളും കാട് കയറിയ സ്ഥലങ്ങളും കാടിറങ്ങുന്ന കുറുനരിയുടെ ആവാസ കേന്ദ്രമാണ്. കുറുനരി വ്യാപകമാകുന്നതോടെ ഇവയിൽ നിന്നു പേവിഷ ബാധ വളർത്തുമൃഗങ്ങൾക്ക് പടരാനുള്ള സാധ്യത ഏറെയാണ്.

''കുറുനരി ആക്രമണത്തിൽ പരുക്കേറ്റവർക്ക് ചികിത്സ ചെലവ് ലഭിക്കും. മെഡി ക്ലെയിം ഉണ്ടെങ്കിൽ അതുമാത്രമേ കിട്ടുകയുള്ളൂ. പേവിഷ ബാധ മൂലമാണ് കുറുനരി അക്രമാസക്തമായത്. അല്ലെങ്കിൽ മുട്ടിനു താഴെ മാത്രമേ കടിക്കുകയുള്ളൂ. തെരുവ് നായ്ക്കളുടെ എണ്ണം കൂടുന്നതു കൊണ്ടാണ് കുറുനരി നാട്ടിലിറങ്ങുന്നത്. നായ്ക്കളുമായുള്ള സംസർഗമാണു ഇവയെ നാട്ടിലെത്തിക്കുന്നത്  ''.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com