ADVERTISEMENT

പായിപ്പാട് ∙ കാർഷിക മേഖലയ്ക്കും പട്ടികജാതി ക്ഷേമത്തിനും പൊതുജന ആരോഗ്യത്തിനും ഊന്നൽ നൽകി പഞ്ചായത്തിന്റെ 2024–25 വർഷത്തേക്കുള്ള ബജറ്റ്. 20.45 കോടി രൂപ വരവും 17.97 കോടി രൂപ ചെലവും 2.47 കോടി രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോജോ അവതരിപ്പിച്ചു.  പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി.മോഹനൻ   അധ്യക്ഷത വഹിച്ചു.

കൃഷി
കാർഷികമേഖലയ്ക്ക് 38 ലക്ഷം രൂപ അനുവദിച്ചു. നെൽക്കർഷകർക്കായി നടപ്പാക്കി വരുന്ന സ്ഥിരം കൃഷി പദ്ധതി ഈ വർഷവും തുടരും. മുഴുവൻ വീടുകളിലും സ്കൂളുകളിലും പൊതുസ്ഥാപനങ്ങളിലും അങ്കണവാടികളിലും ജൈവ പച്ചക്കറി ലഭ്യമാക്കുന്നതിന് ഗ്രോബാഗുകളും പച്ചക്കറി തൈകളും വിതരണം ചെയ്യാൻ പദ്ധതി.

മൃഗസംരക്ഷണം
തിരഞ്ഞെടുത്ത ക്ഷീരകർഷകർക്ക് പശുക്കളെ വിതരണം ചെയ്യുന്നതിനും ഇവർക്ക് തൊഴിൽ പ്രദേശങ്ങളിലേക്ക് ഗതാഗത സൗകര്യം ഒരുക്കുന്നതിനും 25 ലക്ഷം രൂപ.

കുട്ടികൾ, ഭിന്നശേഷിക്കാർ
അങ്കണവാടി പോഷകാഹാര പദ്ധതിക്ക് 20 ലക്ഷം രൂപ, ശിശുക്ഷേമ പദ്ധതികൾക്ക് 10 ലക്ഷം, ഭിന്നശേഷി കുട്ടികൾക്ക് സ്കോളർഷിപ് നൽകുന്നതിന് ജില്ലാ ബ്ലോക്ക് വിഹിതം ഉൾപ്പടെ 20 ലക്ഷം.

ഗതാഗതം
ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് 2.3 കോടി രൂപ.

പട്ടികജാതി ക്ഷേമം
പട്ടികജാതി വിഭാഗത്തിലെ പ്രഫഷനൽ കോഴ്സ് പഠിക്കുന്ന വിദ്യാർഥികൾക്ക് സ്കോളർഷിപ്, വിദ്യാർഥികൾക്ക് പഠനമുറി, വൃദ്ധർക്ക് കട്ടിൽ, ലൈഫ് ഭവനം തുടങ്ങിയ പദ്ധതികൾക്കായി 63 ലക്ഷം രൂപ.

മാലിന്യസംസ്കരണം
എംസിഎഫ് സ്ഥാപിക്കുന്നതിന് സ്ഥലം കണ്ടെത്തി കെട്ടിടം നിർമിക്കും. മാലിന്യസംസ്കരണ പദ്ധതികൾക്ക് 12.80 ലക്ഷം രൂപ.

ശുദ്ധജലം
പഞ്ചായത്തിലെ മുഴുവൻ ബിപിഎൽ കുടുംബങ്ങൾക്കും സൗജന്യമായി ശുദ്ധജലം.

ആരോഗ്യം
പാലിയേറ്റീവ് രോഗികളുടെ പരിചരണത്തിന് 8.50 ലക്ഷം, ഗുരുതര രോഗം ബാധിച്ചവർക്ക് മരുന്ന് വാങ്ങുന്നതിന് 2 ലക്ഷം, ഹോമിയോ ആശുപത്രിക്ക് മരുന്ന് വാങ്ങാൻ 3 ലക്ഷം, ആയുർവേദ ആശുപത്രിക്ക് മരുന്ന് വാങ്ങാൻ 5 ലക്ഷം രൂപ.

സ്കൂൾ
പഞ്ചായത്ത് യുപിഎസ്, മുസ്‌ലിം സ്കൂൾ നവീകരണം എന്നിവയ്ക്കായി 26.53 ലക്ഷം രൂപ.

ഭവന പദ്ധതി
ലൈഫ് ഭവനപദ്ധതി, പിഎംഎവൈ, ഭവന പുനരുദ്ധാരണം എന്നിവയ്ക്കായി 1.20 കോടി രൂപ. യുവജന ക്ഷേമത്തിന് 1.5 ലക്ഷം രൂപ, തെരുവുവിളക്ക് അറ്റകുറ്റപ്പണിക്ക് 12 ലക്ഷം രൂപ, വനിതകളുടെ ഉന്നമനത്തിന് 17 ലക്ഷം രൂപ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് 3 കോടി രൂപ എന്നിങ്ങനെ വകയിരുത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com