കെഎസ്ആർടിസി ബസുകൾ തമ്മിലിടിച്ച് 5 പേർക്ക് പരുക്ക്
Mail This Article
×
ചിറ്റടി ∙ ബസ് സ്റ്റോപ്പിൽ നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസിനു പിന്നിൽ മറ്റൊരു കെഎസ്ആർടിസി ബസ് ഇടിച്ച് അപകടം അഞ്ച് പേർക്ക് പരുക്ക്. ആർക്കും ഗുരുതരമല്ല. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ ചിറ്റടിയിലാണു സംഭവം. ഇരു ബസുകളും മുണ്ടക്കയം ഭാഗത്തേക്കു വരികയായിരുന്നു. ഒരു ബസ് ചിറ്റടി സ്റ്റോപ്പിൽ നിർത്തി യാത്രക്കാരെ കയറ്റുന്നതിനിടയിലാണ് പാലായിൽ നിന്നു മുണ്ടക്കയത്തേക്കു സർവീസ് നടത്തിയ മറ്റൊരു ബസ് ഇടിച്ചത്. വേഗത്തിൽ എത്തി അലക്ഷ്യമായി മറികടക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമായതെന്ന് യാത്രക്കാർ പറയുന്നു. പരുക്കേറ്റവരെ കാഞ്ഞിരപ്പള്ളി മേരി ക്വീൻസ്, മുണ്ടക്കയം കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.