ADVERTISEMENT

കോട്ടയം ∙ പമ്പാ നദിയെയും തീരപ്രദേശങ്ങളെയും പ്രളയക്കെടുതികളിൽ നിന്നു രക്ഷിക്കാൻ ജർമൻ വികസന ബാങ്കിന്റെ (കെഎഫ്ഡബ്ല്യു) 890 കോടി രൂപയുടെ വായ്പ. ഇതു കൂടാതെ 17.81 കോടി രൂപയുടെ ഗ്രാന്റും ലഭിക്കും. റീബിൽഡ് കേരള വികസന പദ്ധതിയുടെ ഭാഗമായ പദ്ധതിയിൽ കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ നഗരാസൂത്രണവും ഇടംപിടിച്ചു. എല്ലാ പദ്ധതികളും പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിന്റെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

വിവിധ മേഖലകളിൽ ആവശ്യമായ സാങ്കേതികസഹായവും ജർമൻ ബാങ്ക് ലഭ്യമാക്കും. തദ്ദേശ വകുപ്പാണു നോഡൽ ഏജൻസി. 2018ലെ പ്രളയത്തിനു ശേഷം ജർമനിയിൽ നിന്നുള്ള വിദഗ്ധ സംഘം കേരളത്തിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചിരുന്നു.

പ്രകൃതിദുരന്തങ്ങളും കാലാവസ്ഥാവ്യതിയാനവും മൂലമുള്ള പ്രശ്‌നങ്ങൾ അതിജീവിക്കാനുള്ള പദ്ധതിയാണു നടപ്പാക്കുന്നത്. നഗരാസൂത്രണം, ജലവിതരണം, ശുചിത്വം, അതിജീവനക്ഷമതയുള്ള അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ മേഖലകളിൽ മികച്ച രാജ്യാന്തര മാതൃകകൾ നടപ്പാക്കും. സംയോജിത ജലവിഭവ മാനേജ്‌മെന്റാണു പമ്പാ നദീസംരക്ഷണ പദ്ധതിയിലുള്ളത്. ശബരിമലയിലെത്തുന്ന ലക്ഷക്കണക്കിനു തീർഥാടകർ പമ്പയിലെ വെള്ളം ഉപയോഗിക്കുന്നുണ്ട്. തീർഥാടകരുടെ ആരോഗ്യസംരക്ഷണവും പദ്ധതിയുടെ ഭാഗമാണ്.

ഫണ്ട് വിനിയോഗിക്കുന്നതു സംബന്ധിച്ച പഠനത്തിനു 3 കൺസൽറ്റൻസികളെയും സംസ്ഥാനതലത്തിൽ ആറംഗ വിദഗ്ധസമിതിയെയും നിയോഗിച്ചു. തദ്ദേശ വകുപ്പ് സ്പെഷൽ സെക്രട്ടറി മുഹമ്മദ് വൈ.സഫറുല്ലയാണു വിദഗ്ധ സമിതി ചെയർമാൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com