ADVERTISEMENT

ഏറ്റുമാനൂർ ∙ ഒബ്ലേറ്റ് മിഷനറീസ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സാമൂഹിക സേവന വിഭാഗമായ ജ്യോതി ജീവപൂർണ്ണ ട്രസ്റ്റ്, അർച്ചന വിമൻസ് സെന്ററിന്റെ നേതൃത്വത്തിൽ ലോക വനിതാ ദിനം ആചരിച്ചു. ഡയറക്ടർ ത്രേസ്യാമ്മ മാത്യുവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു. 

നിഷ ജോസ് കെ. മാണി വനിതാദിന സന്ദേശം നൽകി. അഗ്രികൾച്ചർ ഡിപ്പാർട്ട്മെന്റ് ഡപ്യൂട്ടി ഡയറക്ടർ ഷേർളി സക്കറിയാസ്, മാർക്കറ്റിങ് എഡിഎ യമുന ജോസ്, അസി. ഡയറക്ടർ ടി. ജ്യോതി, ഏറ്റുമാനൂർ കൃഷി ഓഫീസർ ഷിജി മാത്യു, അർച്ചന അസി. ഡയറക്ടർ ആനി ജോസഫ്, സിറിൾ ജോർജ് നരിക്കുഴി, സീനിയർ പ്രോഗ്രാം ഓഫീസർ ഷൈനി ജോഷി, ഓഫീസ് സെക്രട്ടറി  ശ്രുതിമോൾ വി.എസ്., റീജിയണൽ ലീഡർ റ്റീനു ഫ്രാൻസീസ്, പ്രോജക്റ്റ് എൻജീനിയർ ആര്യമോൾ പി.എ. തുടങ്ങിയവർ പ്രസംഗിച്ചു.  

‘ആധുനിക കാലഘട്ടത്തിൽ സ്ത്രീകൾ നേതൃത്വത്തിലേക്ക് വരുന്നത് വെല്ലുവിളിയോ’ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ സംവാദത്തിന് ടെക്നിക്കൽ മാനേജർ ജയശ്രീ പി.കെ., അഡ്വ. സി. റെജി അഗസ്റ്റിൻ, കൗൺസിലർ അബീന ബേബി തുടങ്ങിയവർ നേതൃത്വം നൽകി. ജിജി ഗ്ലാഡി, ജെയിനമ്മ സെബാസ്റ്റ്യൻ, ജെസി ജെയ്, ഡോണ അൽഫോൺസ ആന്റ്ണി, ജോയിസ് മാത്യു, ജിബിൻ ജോഷി, സൗമ്യാ സജീവൻ, ആശ ജോസഫ്, ഡയാനാ ദേവസ്യാ, ആഷാ വർഗ്ഗീസ് തുടങ്ങിയവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com