ADVERTISEMENT

പെരുവ∙ പാരമ്പര്യ വിഷ ചികിത്സയിൽ ഏഴു പതിറ്റാണ്ട് പൂർത്തിയാക്കിയ മൂർകാട്ടിൽ ദാമോദരൻ വൈദ്യരെ ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് എംഎൽഎ ആദരിച്ചു. ആയിരക്കണക്കിന് രോഗികൾക്ക് പുനർജനി നൽകിയ സ്വത്വികനായ മഹത് വ്യക്തിത്വത്തിന് ഉടമയാണ് ദാമോദരൻ വൈദ്യർ എന്ന് അദ്ദേഹം പറഞ്ഞു. 

‘‘ആധുനിക ചികിത്സാ സമ്പ്രദായങ്ങൾ ഇല്ലാതിരുന്ന കാലഘട്ടത്തിൽ വിഷം തീണ്ടിയെത്തുന്നവർക്ക് പുനർജീവന പ്രതീക്ഷകളുടെ അത്താണിയായിരുന്നു മൂർക്കാട്ടിൽ വിഷ ചികിത്സാ വൈദ്യശാല. പാരമ്പര്യമായി ലഭിച്ച അറിവുകൾ സമൂഹനന്മയ്ക്കായി ഉഴിഞ്ഞുവച്ച കർമയോഗിയാണ് മൂർകാട്ടിൽ ദാമോദരൻ വൈദ്യർ’’ – അദ്ദേഹം കൂട്ടിച്ചേർത്തു.

ദാമോദരൻ വൈദ്യരെ ജയരാജ് പൊന്നാട അണിയിച്ച് ആദരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ടി.എസ്.ശരത്, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സക്കറിയ കുതിരവേലി, വൈദ്യരുടെ ഭാര്യ മഹിളാമണി, മകൻ സജിമൂർകാട്ടിൽ, ആഘോഷ സമിതി ഭാരവാഹികളായ രാജു തെക്കേക്കാല, എ.പുഷ്ക്കരൻ അരീക്കര, കീഴൂർ സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് കുരുവിള അഗസ്തി, ലൈബ്രറി കൗൺസിൽ താലൂക്ക് എക്സിക്യൂട്ടീവ് മെമ്പർ ടി.എ.ജയകുമാർ, സി.ടി.സന്ദീപ് കുമാർ, ബൈജു ചെത്തു കുന്നേൽ, മനു പ്രമദൻ, എ.കെ.സജി നീലികുളങ്ങര എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com