ശബരിമല വിമാനത്താവളം: സ്ഥലം ഏറ്റെടുക്കാൻ പ്രാഥമിക വിജ്ഞാപനം; ഒരു വർഷത്തിനകം കൈമാറണം
Mail This Article
എരുമേലി ∙ നിർദിഷ്ട ശബരിമല വിമാനത്താവളത്തിന്റെ സ്ഥലം ഏറ്റെടുപ്പിനുള്ള പ്രാഥമിക വിജ്ഞാപനം ഇറങ്ങിയതോടെ വിമാനത്താവളത്തിന്റെ നിർമാണനടപടികൾ ഒരു പടി കൂടി കടന്നു. 11(1) വിജ്ഞാപനം ഇറങ്ങിയ സാഹചര്യത്തിൽ ഒരു വർഷത്തിനകം സ്ഥലം ഏറ്റെടുത്ത് കൈമാറണമെന്നാണ് ചട്ടം. ഇതിനായി ഉടൻ റവന്യു വകുപ്പിന്റെ നേരിട്ടുള്ള സർവേ ആരംഭിക്കും. ഓരോ സ്ഥലം ഉടമകൾക്കും സമീപ സ്ഥലം ഉടമകൾക്കും നോട്ടിസ് നൽകി റവന്യു വകുപ്പ് സർവേ നടത്തി രേഖകൾ പരിശോധിച്ച് അതിർത്തിക്കല്ലുകൾ സ്ഥാപിക്കും. 47 സർവേ നമ്പരുകളിൽ നിന്നായി 441 കൈവശങ്ങളാണ് വിമാനത്താവള നിർമാണത്തിനായി ഏറ്റെടുക്കുന്നത്.
എരുമേലി തെക്ക്, മണിമല വില്ലേജുകളിലെ 19, 21,22, 23 ബ്ലോക്കുകളിൽ ഉൾപ്പെട്ട സ്ഥലങ്ങളാണ് ഇവ., എരുമേലി തെക്ക് വില്ലേജിലെ ബ്ലോക്ക് നമ്പർ 22 ൽ ഉൾപ്പെട്ട 281, 282, 283 സർവേ നമ്പരുകൾ കൂടാതെ മണിമല വില്ലേജിലെ ബ്ലോക്ക് നമ്പർ 21 ൽ ഉൾപ്പെട്ട 299 സർവേ നമ്പരിൽ ഉൾപ്പെട്ട 2264.09 ഏക്കർ സ്ഥലമാണ് ചെറുവള്ളി എസ്റ്റേറ്റിൽ നിന്ന് ഏറ്റെടുക്കുന്നത്. എരുമേലി തെക്ക്, മണിമല വില്ലേജുകളിൽ ഉൾപ്പെട്ട 160 ഏക്കർ സ്വകാര്യ ഭൂമിയും ഏറ്റെടുക്കും.