അരുവിത്തുറ കോളജിൽ നിയമ ബോധന സെമിനാർ
Mail This Article
×
അരുവിത്തുറ ∙ ജില്ലാ ലീഗൽ സർവീസസ് സൊസൈറ്റിയും താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയും അരുവിത്തുറ സെന്റ് ജോർജ് കോളജ് എൻഎസ്എസ് യൂണിറ്റുമായി ചേർന്ന് നിയമ ബോധന സെമിനാർ സംഘടിപ്പിച്ചു. ആന്റി റാഗിങ് ബോധവൽകരണം വിഷയമാക്കിയ സെമിനാർ കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. സിബി ജോസഫ് ഉദ്ഘാടനം ചെയ്തു.
മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയംഗം വി.എം.അബ്ദുല്ല ഖാൻ സാധാരണക്കാർക്ക് സൗജന്യമായി ലഭിക്കുന്ന നിയമസഹായത്തെ കുറിച്ച് ആമുഖ പ്രഭാഷണം നടത്തി. താലൂക്ക് ലീഗൽ സർവീസസ് പാനൽ അഡ്വക്കറ്റ് സുമൻ സുന്ദർ രാജ് റാഗിങ്ങിന്റെ നിയമവശങ്ങളെക്കുറിച്ച് ക്ലാസ് നയിച്ചു.
എൻഎസ്എസ് കോഡിനേറ്റർമാരായ ഡോ. ഡെന്നി തോമസ്, മരിയ ജോസ് എന്നിവർ സംസാരിച്ചു. എൻഎസ്എസ് വൊളന്റിയർ സെക്രട്ടറിമാരായ അപ്പു മാത്യു, അനുശ്രീ കൊട്ടാരം എന്നിവർ നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.