യുഡിഎഫ് ഏറ്റുമാനൂർ മണ്ഡലം കൺവൻഷൻ
Mail This Article
ഏറ്റുമാനൂർ∙ കോട്ടയം ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ.ഫ്രാൻസിസ് ജോർജിന്റെ തിരഞ്ഞെടുപ്പ് പ്രചരാണാർഥം നടത്തിയ ഏറ്റുമാനൂർ മണ്ഡലം കൺവൻഷൻ കേന്ദ്ര ഇലക്‌ഷൻ കമ്മിറ്റി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഏറ്റുമാനൂർ മണ്ഡലം ചെയർമാൻ പി.വി.ജോയി പൂവം നിൽക്കുന്നതിൽ അധ്യക്ഷത വഹിച്ചു.
ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, മുൻ എംഎൽഎ ജോസഫ് വാഴയ്ക്കൻ, യുഡിഎഫ് ജില്ലാ ഭാരവാഹികളായ ഫിൽസൺ മാത്യൂസ്, ടോമി കല്ലാനി, കെപിസിസി സെക്രട്ടറി ഫിലിപ്പ് ജോസഫ്, നഗരസഭ അധ്യക്ഷ ലൗലി ജോർജ് പടികര, ജൊറോയി പൊന്നാറ്റിൽ ,ആനന്ദ് പഞ്ഞിക്കാരൻ, ടോമി പുളിമാൻതുണ്ടം, പി.വി.മൈക്കിൾ, ബിജു കൂമ്പിക്കൻ, ജയ്സൺ ജോസഫ്, ബിനു ചെങ്ങളം, പ്രിൻസ് ലൂക്കോസ്, ബേബി ജോൺ, തമ്പി ചന്ദ്രൻ ,ജയിസ് പ്ലാക്കിത്തൊട്ടിയിൽ എന്നിവർ പ്രസംഗിച്ചു.
മണ്ഡലം കൺവൻഷൻ ഇന്ന്
കുമരകം ∙ യുഡിഎഫ് കുമരകം മണ്ഡലം കൺവൻഷൻ ഇന്ന് വൈകിട്ട് 4ന് എൻഎസ്എസ് കരയോഗം ഹാളിൽ നടക്കും. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്യും. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.ജെ. സാബു അധ്യക്ഷത വഹിക്കും.