സിഎംഎസ് കോളജിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം
Mail This Article
×
കോട്ടയം ∙ സിഎംഎസ് കോളജിൽ കലാപരിപാടികൾക്കിടെ വിദ്യാർഥികൾ തമ്മിൽ സംഘർഷം. ഇന്നലെ വൈകുന്നേരം നാലിനാണ് സംഭവം. കോളജ് ഡേ പരിപാടികളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് വിദ്യാർഥികളുടെ കലാപരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഇതിനിടെ നിലവിലെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയും പൂർവ വിദ്യാർഥികളായ എസ്എഫ്ഐ നേതാക്കളും തമ്മിൽ സംഘർഷമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. പിന്നീട് ഇവരിൽ ചിലർ കെഎസ്‌യു പ്രവർത്തകനെ മർദിച്ചു.
വിവരം അറിഞ്ഞെത്തിയ വെസ്റ്റ് പൊലീസ് ലാത്തി വീശി രംഗം ശാന്തമാക്കി. കെഎസ്‌യു പ്രവർത്തകനെ മർദിച്ചതിൽ പ്രതിഷേധിച്ച് കെഎസ്‌യു അനുഭാവികൾ കുത്തിയിരിപ്പ് സമരം നടത്തി. സംഭവത്തിൽ അഞ്ചോളം വിദ്യാർഥികൾക്ക് പരുക്കേറ്റു. ഇവരെ പിന്നീട് ജനറൽ ആശുപത്രിയിലുംമെഡിക്കൽ കോളജിലുമായി പ്രവേശിപ്പിച്ചു. മൊഴിയെടുത്ത ശേഷം കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.