ADVERTISEMENT

ഫ്രാൻസിസ് ജോർജ്
കോട്ടയം ∙ ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ.ഫ്രാൻസിസ് ജോർജ് വൈക്കം മണ്ഡലത്തിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു. ഉദയനാപുരം ഖാദി യൂണിറ്റിൽ എത്തി തൊഴിലാളികളുമായി സൗഹൃദ സംഭാഷണം നടത്തി. തുടർന്നു മോനാട്ടുമനയിലെത്തിയ സ്ഥാനാർഥിയെ ശബരിമല മുൻ മേൽശാന്തി കൃഷ്ണൻ നമ്പൂതിരി സ്വീകരിച്ചു. അസീസി അസംപ്ഷൻ കോൺവന്റ്, വല്ലകം സെന്റ് മേരീസ് പള്ളി, കക്കാ വ്യവസായ സഹകരണ സംഘം പള്ളിപ്രത്തുശേരി എന്നിവിടങ്ങൾ സന്ദർശിച്ചു. ഉദയനാപുരം കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് വൈക്കം ദേവരാജൻ, മുതിർന്ന കേരള കോൺഗ്രസ് നേതാവ് കെ.എം.ചാക്കോ കള്ളിച്ചാലിൽ എന്നിവരെ വീട്ടിലെത്തി സന്ദർശിച്ചു. ഉച്ചകഴിഞ്ഞ് ടിവി പുരം സെന്റ് തെരേസാസ് എഫ് സി കോൺവന്റ്, നിള ഏജൻസിസ് ഗ്ലൗസ് ഫാക്ടറി, വട്ടപ്പറമ്പിൽ ഗ്ലൗസ് കമ്പനി, മേഴ്സി ഹോം ചാരിറ്റബിൾ ട്രസ്റ്റ്, ചെമ്മനത്തുകര സെന്റ് ജോർജ് ആശുപത്രി, കാരുണ്യനിലയം, സെന്റ് സെബാസ്റ്റ്യൻ പള്ളി എന്നിവിടങ്ങളിലും സന്ദർശനം നടത്തി. കല്ലറ, മുണ്ടാർ പ്രദേശങ്ങളും സന്ദർശിച്ചു.

തോമസ് ചാഴികാടൻ
കോട്ടയം ∙ ലോക്സഭാ മണ്ഡലത്തിലെ 7 നിയോജക മണ്ഡലങ്ങളിലും 3 തവണ സൗഹൃദസന്ദർശനം പൂർത്തിയാക്കി എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടൻ. കോട്ടയത്തു പ്രമുഖ വ്യക്തികളെ കണ്ടായിരുന്നു ഇന്നലത്തെ പര്യടനത്തിന്റെ തുടക്കം. പിന്നീട് ആരാധനാലയങ്ങൾ സന്ദർശിച്ചും സമുദായസംഘടനാ നേതാക്കളെ കണ്ടും പിന്തുണ തേടി. 

തുഷാർ വെള്ളാപ്പള്ളി
കോട്ടയം ∙ എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയുടെ തിരഞ്ഞെടുപ്പു പ്രചാരണാർഥം മണ്ഡലം കൺവൻഷനുകൾക്കു തുടക്കമായി. തുഷാർ വെള്ളാപ്പള്ളിക്കു വേണ്ടി വോട്ട് ചോദിച്ചു ഭാര്യ ആശ തുഷാറും മണ്ഡലത്തിൽ സജീവമാണ്. തുഷാർ വെള്ളാപ്പള്ളി ഏപ്രിൽ 3നു നാമനിർദേശപത്രിക നൽകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com