ADVERTISEMENT

മണിമല ∙ ‘ മൂലേപ്ലാവ് പാലത്തിലെ കൺഫ്യൂഷൻ ഒന്നു തീർക്കണമേ ....’ പുതിയ റോഡ് വന്നപ്പോൾ പഴയ പാലവും പുതിയ പാലവും ഒന്നായി. എങ്കിലും വേർതിരിക്കുന്ന മതിൽ നടുവിലുണ്ട്. ഇതോടെ ഇതിൽ ഏതു വഴിയേ പോകണമെന്ന ശങ്കയിലാണു യാത്രക്കാർ. പൊൻകുന്നം – പുനലൂർ ഹൈവേയിൽ മണിമല മൂലേപ്ലാവിലാണു ഡ്രൈവർമാരെ കൺഫ്യൂഷനിലാക്കുന്ന പാലമുള്ളത്. നാട്ടുകാർ പോലും പാലത്തിൽ പെട്ടു പോകും.

വണ്ടി വന്നിറങ്ങുന്നത് 2 വഴിയിലൂടെ
പൊൻകുന്നം – പുനലൂർ റോഡ് കൊടുങ്ങൂർ – മണിമല റോഡിലേക്കു ചേരുന്ന വളവിലെ സംഗമ സ്ഥാനത്താണ് മൂലേപ്ലാവ് പാലമുള്ളത്. മുൻപ് ഉണ്ടായിരുന്ന പാലം നവീകരിച്ചതിന് ഒപ്പം ഇതിനോടു ചേർന്നു പുതിയ പാല‌വും നിർമിച്ചു. പുതിയ പാലത്തിൽ 2 വണ്ടികൾക്ക് യഥേഷ്ടം പോകാൻ കഴിയും. ഇതോടെ ഇരുവശത്തു നിന്നും പുതിയ പാലത്തിലേക്ക് വണ്ടികൾ കയറുകയും ഇറങ്ങുകയും ചെയ്യുന്നുണ്ട്. ഇതിനൊപ്പം പഴയ പാലം വഴിയും വണ്ടികൾ വരും. ഇതോടെ ആകെ കൺഫ്യൂഷനാകും.

അധികൃതർ ചെയ്യേണ്ടത്
∙ പാലത്തിൽ വൺ വേ സംവിധാനം നടപ്പാക്കണം.

∙ വേ ഇൻ – വേ ഔട്ട് ബോർഡുകൾ സ്ഥാപിക്കണം.

∙ കൊടുങ്ങൂർ റോഡിൽ നിന്നുള്ള ഭാഗത്ത് വേഗ നിയന്ത്രണ സംവിധാനം സ്ഥാപിക്കണം.

∙ കൊടും വളവായതിനാൽ കോൺവെക്സ് മിറർ സ്ഥാപിക്കണം.

∙ കൃത്യമായ ദിശാ ബോർഡും സിഗ്നൽ സംവിധാനവും വേണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com