ADVERTISEMENT

സിവിൽ സർവീസ് പരീക്ഷാ പരിശീലനം:
കോട്ടയം ∙ എംജി സർവകലാശാലയിലെ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ജൂണിൽ ആരംഭിക്കുന്ന സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിനുള്ള പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി: മേയ് 10. റഗുലർ, ഈവനിങ്, ഫൗണ്ടേഷൻ പ്രോഗ്രാമുകളുണ്ട്. വിജ്ഞാപനവും അപേക്ഷാഫോമും സർവകലാശാലാ വെബ്സൈറ്റിൽ. 9188374553.

സിലക്‌ഷൻ ട്രയൽസ് 4ന്
പാലാ ∙ തിരുവനന്തപുരത്ത് 13,14 തീയതികളിൽ നടത്തുന്ന സംസ്ഥാന മിനി ഹാൻഡ്ബോൾ ചാംപ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള ജില്ലാ ഹാൻഡ് ബോൾ ടീമിന്റെ സിലക്‌ഷൻ ട്രയൽസ് 4നു പാലായിൽ നടത്തും. 2011 ജനുവരി ഒന്നിനുശേഷം ജനിച്ച ആൺ, പെൺകുട്ടികൾക്ക് ട്രയൽസിൽ പങ്കെടുക്കാം. ഫോൺ: 9809347777.

കോഴിക്കുഞ്ഞ്, കോഴിക്കൂട് 
പാലാ ∙ സോഷ്യൽ വെൽഫെയർ സൊസൈറ്റി സാന്തോം ഫാർമേഴ്‌സ് പ്രൊഡ്യൂസേഴ്സ് കമ്പനി നാളെ രാവിലെ 9 മുതൽ മുണ്ടുപാലം സ്റ്റീൽ ഇന്ത്യ ഗ്രൗണ്ടിൽ ബിവി-380 ഇനം മുട്ടക്കോഴിക്കുഞ്ഞുങ്ങളെയും ഹൈടെക് കോഴിക്കൂടുകളുടെയും വിതരണം നടത്തും. ഫോൺ: 9074556726, 9074556714.

സമ്മർ കോച്ചിങ് ക്യാംപ്
കോട്ടയം ∙ വൈഎംസിഎയുടെ ബാസ്കറ്റ് ബോൾ സമ്മർ കോച്ചിങ് ക്യാംപ് ഇന്ന് ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിക്കുമെന്ന് ജനറൽ സെക്രട്ടറി ഷൈജു വർഗീസ് അറിയിച്ചു. ഫോൺ: 8113827270. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com