ADVERTISEMENT

കോട്ടയം ∙ വേനൽ കനത്തതോടെ ജില്ലയിലെ നിർമാണ മേഖല ആശങ്കയിൽ. താപനില 38.7 കടന്നതോടെ തൊഴിലാളികൾക്കു ജോലി ചെയ്യാനാവാത്ത സ്ഥിതി. ഉച്ചയ്ക്ക് 12 മുതൽ 3 വരെ നേരിട്ട് വെയിൽ ഏൽക്കരുതെന്നും നിയന്ത്രണമുള്ള ഈ നേരത്ത് ഇൻഡോർ ജോലി മാത്രമേ ചെയ്യാവൂവെന്നും തൊഴിൽ വകുപ്പിന്റെ ഉത്തരവുണ്ട്.  വേനൽക്കാലമായതിനാൽ ജോലി സമയം രാവിലെ 7നും വൈകിട്ട് 7നും ഇടയിലാകണമെന്നും തൊഴിൽ വകുപ്പ് നിർദേശിക്കുന്നു. 

എന്നാൽ 12 മുതൽ 3 വരെയുള്ള ജോലി സമയത്തിന്റെ നഷ്ടത്തെ ഇതു നികത്തുന്നില്ലെന്ന് കരാറുകാർ പറയുന്നു.  പുതുക്കിയ ജോലി സമയം നിർമാണ മേഖലയുടെ ഉൽപാദനക്ഷമതയെ 20 മുതൽ 30 ശതമാനം വരെ ബാധിച്ചതായി നിർമാണ കരാറുകാർ പറയുന്നു.

ആശ്രയം  നനഞ്ഞ  തൂവാല
∙ബിഎസ്എൻഎൽ, കെഎസ്ഇബി വകുപ്പുകളിലെ ജീവനക്കാർ സമയബന്ധിതമായി ജോലി തീർപ്പാക്കേണ്ടതിനാൽ നിയന്ത്രണം ലംഘിച്ച് ജോലി ചെയ്യുന്നത് കാണാം. തങ്ങൾക്ക് ഇത്തരം ജോലികൾ ശീലമായെന്നും ചൂടിനെ മറികടക്കാൻ നനഞ്ഞ തൂവാല കരുതുമെന്നും തൊഴിലാളികൾ പറയുന്നു.

നിയമം  ലംഘിച്ചാൽ‌ സ്റ്റോപ് മെമ്മോ
∙ ജില്ലയുടെ വിവിധ മേഖലകളിൽ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ വർക്ക്‌സൈറ്റ് പരിശോധന നടത്തുന്നുണ്ടെന്നും ജോലിസമയം ലംഘിക്കുന്നത് തൊഴിൽ വകുപ്പിന്റെ ശ്രദ്ധയിൽപെട്ടാൽ സ്റ്റോപ്് മെമ്മോ നൽകുമെന്നും ജില്ലാ ലേബർ ഓഫിസ് എൻഫോഴ്സ്മെന്റ് ഓഫിസർ എം.ജയശ്രീ പറഞ്ഞു.

''രാവിലെ 7നു തൊഴിലാളികളെ കിട്ടാൻ ബുദ്ധിമുട്ടാണ്. 9നേ മിക്കവരും വരൂ. വൈകിട്ട് 6നു ശേഷം ജോലി ചെയ്യാനുമാവില്ല.സുരക്ഷാ കാരണങ്ങളാൽ രാത്രി ജോലി സാധ്യമല്ല. നാട്ടുകാർ ശബ്ദത്തെക്കുറിച്ച് പരാതിപ്പെടുന്നതും പതിവാണ്. തൊഴിലാളികളുടെ ലഭ്യതയിലും കുറവുണ്ട്.''

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com